നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് 6,9,11 ക്ലാസുകളില്‍ നടപ്പാക്കാന്‍ താല്പര്യമുള്ള സ്കൂളുകളില്‍ നിന്ന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. സിബിഎസ്ഇയുടെ തെരഞ്ഞെടുത്ത സ്കൂളുകളില്‍ വരുന്ന അധ്യായന വര്‍ഷം പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച് പദ്ധതിയാണ് നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് . അക്കാദമിക്ക് വര്‍ഷത്തില്‍ 1200 മണിക്കൂര്‍ പഠനം ഉറപ്പാക്കുന്നതാണ് പദ്ധതി. ഒരു ക്ലാസില്‍ വിജയിക്കാന്‍ 40 ക്രെഡിറ്റ് വേണം. ഒരു ക്രെഡിറ്റ് 30 മണിക്കൂര്‍ ക്ലാസ് പഠനം നിര്‍ബന്ധം. ആറാം ക്ലാസില്‍ മൂന്ന് ഭാഷയും ഒമ്പതില്‍ രണ്ടു ഭാഷയും പഠിച്ചിരിക്കണം. അധിക വിഷയങ്ങള്‍ പഠിച്ച് കൂടുതല്‍ ക്രെഡിറ്റ് നേടാം. യോഗ, എന്‍സിസി, പെര്‍ഫോമിങ്ങ് ആര്‍ട്ട്സ്, ഹാന്‍ഡ് ക്രാഫ്റ്റ് , ഇന്ഡേണ്ഷിപ്പ് എന്നിവയെല്ലാം ക്രെഡിറ്റിന് പരിഗണിക്കപ്പെടും. കുട്ടികള്‍ നേടുന്ന ക്രെഡിറ്റുകള്‍ ബാങ്ക് ഓഫ് ക്രെഡിറ്റില്‍ ലഭ്യമാക്കും. ഇത് ഡിജി ലോക്കറുമായി ബന്ധിപ്പിക്കും. ഒരു വിഷയത്തില്‍ പൂര്‍ണ്ണ ക്രെഡിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് ഇല്ല എന്ന രീതിയാണ് മൂല്യനിര്‍ണ്ണയം. ക്ലാസ് മുറിക്ക് പുറത്തുള്ള അറിവും ക്രെഡിറ്റ് ആയി പരിഗണിക്കുന്നതോടെ പഠന മികവ് ഉയരും എന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: