തിരുവനന്തപുരം: മോദി കേരളത്തിന് നല്കിയ ഗ്യാരണ്ടികള്‍ വേദിയില്‍ വായിച്ച് നടി ശോഭന. തിരുവനന്തപുരത്ത് തിങ്കളാഴ്ച നടന്ന പ്രധാനമന്ത്രിയുടെ വേദിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് മോദിയുടെ ഗ്യാരണ്ടികള്‍ ശോഭന വേദിയില്‍ വായിച്ചത്. ഓരോ ഗ്യാരണ്ടികള്‍ വായിക്കുമ്പോഴും വലിയ കയ്യടികളാണ് ലഭിച്ചത്.
മോദി ഗ്യാരണ്ടി തരുന്ന ചില കാര്യങ്ങള്‍ ഞാന്‍ വായിക്കാമെന്ന് പറഞ്ഞാണ് ശോഭന മോദിയുടെ ഗ്യാരണ്ടികള്‍ വായിച്ചത്:
1. അഞ്ച് വര്‍ഷം കൊണ്ട് 5 ലക്ഷം ചെറുപ്പക്കാര്‍ക്ക് സ്കില്‍ ഡവലപ് മെന്റ് 12 ാം ക്ലാസ് പാസായവര്‍ക്ക് ജോലി കിട്ടും എന്ന ഉറപ്പ്. പേര്‍ക്ക് ജോലി എന്നതാണ് ഒരു ഉറപ്പ്.
2. തിരുവനന്തപുരത്ത് കടല്‍ക്ഷോഭം കാരണം പലര്‍ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. അവിടെ കടല്‍ ഭിത്തി നിര്‍മ്മിക്കും.
3. തിരുവനന്തപുരത്ത് ഹെല്‍ത്ത് ടൂറിസം വികസിപ്പിക്കും. അത് വഴി വിലക്കുറവില്‍ നല്ല ചികിത്സ ലഭ്യമാക്കും.
4. നെയ്യാറ്റിന്‍കര ബേസ് ചെയ്ത് ഐടി പാര്‍ക്ക്
5. ജല്‍ജീവന്‍ മിഷന് പ്രകാരം എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാന്‍ ഉള്ള പദ്ധതി നടപ്പാക്കും.
6. എല്ലാവര്ക്കും വീട്
7. സ്ത്രീകള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങി, ആ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കും.
ഇത് നടപ്പാക്കാന്‍ യോഗ്യരായ രാജീവ് ചന്ദ്രശേഖരന്, സുരേന്ദ്രന്, വി. മുരളീധരന്, സുരേഷ് ഗോപി തുടങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം.
“പ്രധാനമന്ത്രിയെ കാത്ത് മണിക്കൂറുകളോളം നിങ്ങള്‍ കാത്തിരിക്കുകയാണ്. അത് പാഴാകില്ല.
കേരളത്തിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാല്‍ ഭൂരിപക്ഷം ആളുകളും ബുദ്ധിജീവികളാണ്. വിദ്യാസമ്പന്നരാണ്. ഒരു പരിധി വരെ എല്ലാവര്ക്കും അവരവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവുണ്ട്. എത്രയോ മലയാളികള്‍ വിദേശത്ത് പോയി. അവര്‍ ജോലി ചെയ്യുന്നു, പൈസ ഉണ്ടാക്കി. നാട്ടിലേക്ക് അയക്കുന്നു. ഇത് സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാതെ സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മലയാളിയുടെ രീതിയാണ്. “- ശോഭന പറഞ്ഞു.
ഒരു കേരളീയന് എന്ന നിലയ്ക്ക് കേരളത്തിന്റെ എല്ലാ നേട്ടങ്ങളും ബെനഫിറ്റുകളും എന്റെ നാടിന് കിട്ടണം എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് നടി ശോഭന പറഞ്ഞു. ഇംപോസിബിള്‍ ആയ പലതും പോസിബിള്‍ ആക്കുന്ന നേതാവാണ് മോദിയെന്നും ശോഭന പറഞ്ഞു.
രണ്ട് ഇന്നിംഗ്സിലും ജയിച്ച് ക്യാപ്റ്റനായ ആളാണ് മോദിജി. ഇത് അദ്ദേഹത്തിന്റെ മൂന്നാം ഇന്നിംഗ്സിന്റെ സമയമാണ്. ഇക്കുറിയും അദ്ദേഹം ക്യാപ്റ്റനാകും. – ശോഭന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: