നാസയുടെ ‘ക്ലിപ്പര്‍’ ഒക്ടോബറില്‍ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്ക് പുറപ്പെടും. സ്പെയ്സ് എക്സിന്റെ ഫാല്‍ക്കണ്‍ എന്ന റോക്കറ്റിലായിരിക്കും ക്ലിപ്പര്‍ എന്ന പേടകം വിക്ഷേപണം ചെയ്യുക.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ 12 ഉപഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഒന്നാണ് യൂറോപ്പ.
യൂറോപ്പയില്‍ ജീവന്റെ സാധ്യതകള്‍ ഉണ്ടോ വാസയോഗ്യമാണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ആരായുകയാണ് ക്ലിപ്പറിന്റെ ദൗത്യം. 2031ല്‍ യൂറോപ്പയില്‍ ഇറങ്ങുന്ന പേടകം 2034 വരെ പരീക്ഷണങ്ങള്‍ തുടരും. 500 കോടി ഡോളറാണ് പദ്ധതി ചെലവെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ അറിയിച്ചു.
യൂറോപ്പയില്‍ ജലസാന്നിദ്ധ്യമുള്ളതായി നാസയുടെ പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രതലത്തില്‍ നിന്നും നീരാവി 200കി.മീറ്ററോളം ഉയരുകയും മഴപോലെ തിരിച്ചു പതിക്കുന്നതുമാണ് ഹബിള്‍ ദൂരദര്‍ശിനി നിരീക്ഷിച്ചത്. സിലിക്കേറ്റ് പാറകള്‍ നിറഞ്ഞ യൂറോപ്പയ്ക്ക് ഇരുമ്പിന്റെ കാമ്പ് ഉണ്ടെന്ന് കരുതപ്പെടുന്നു. അന്തരീക്ഷത്തിന്റെ പ്രധാനഭാഗം ഓക്സിജന്‍ ആണ്. മഞ്ഞുപാളികളുടെ നിരപ്പായ പ്രതലത്തോടുകൂടിയതിനാല്‍ ഇതിനടിയില്‍ ജലം നിറഞ്ഞ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നും ഭൂമിക്ക് പുറത്ത് ജീവന് നിലനില്ക്കാന് സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒന്നാണിതെന്നും കരുതിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: