ഇഷ്ടമില്ലാത്ത കമ്മീഷണറെ മാറ്റാന്‍ പെണ്ണ് കേസ്. അതാണല്ലോ ഭരണകക്ഷിലൈന്‍, അത് സാമൂഹിക നീതി വകുപ്പും പരീക്ഷിച്ചു. എന്നാല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭിന്നശേഷി കമ്മീഷണര്‍ നോട്ടീസ് അയച്ചിരിക്കയാണ്. കാലാവധി കഴിഞ്ഞിട്ടും പകരം നിയമനം ആകാത്തതിനാല്‍ തുടരുന്ന ഭിന്നശേഷി കമ്മീഷണറും സാമൂഹിക നീതി വകുപ്പും തമ്മിലാണ്് ഈ പോര്.
കാലാവധി കഴിഞ്ഞിട്ടും ഭിന്നശേഷി കമ്മീഷണര്‍ ആയ എസ്.എച്ച് പഞ്ചാബകേശന്‍ തുടരുകയാണ്. പുതിയ ആളെ നിയമിക്കണമെങ്കില്‍ 2003 ജൂലായില്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പുതിയ കമ്മീഷണറെ നിയമിക്കാനാണ് സാമൂഹിക നീതി വകുപ്പു ശ്രമിക്കുന്നത്. ഇതിനെതിരെ കമ്മീഷണര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് കമ്മീഷണര്‍ക്കെതിരെ പല ആരോപണങ്ങളുടെ കൂട്ടത്തില്‍ ലൈംഗികാരോപണവും ഉള്‍പ്പെടുത്തിയത്. രണ്ടു ജീവനക്കാരികള്‍ക്ക് കമ്മീഷണര്‍ക്കെതിരെ ലൈംഗികാരോപണ പരാതിയുണ്ടെന്നാണ് സത്യവാങ്ങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ഇപ്പറയുന്നവര്‍ അനധികൃതമായി നിയമനം നേടിയെന്ന് ആക്‌ഷേപമുള്ള ഭിന്നശേഷിക്കാരിയായ ആയുര്‍വേദ ജീവനക്കാരിയും കമ്മീഷണറേറ്റിലെ ജീവനക്കാരിയുമാണ്. ഇവരെ കമ്മീഷണര്‍ ഇടപെട്ട് പുറത്താക്കിയിരുന്നു. മാത്രമല്ല, ഇവര്‍ നേരത്തെ ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മീഷണര്‍ മാനനഷ്ട കേസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: