ഐടി കമ്പനിയായ ടിസിഎസില്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 12.5% ആയി കുറഞ്ഞുവെന്ന് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 13.3% ആയിരുന്ന കൊഴിഞ്ഞുപോക്കില്‍ ഒരുശതമാനത്തിന്റെ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. മെച്ചപ്പെട്ട അവസരങ്ങള്‍ തേടിപ്പോകുന്ന ഐടി പ്രൊഫഷണലുകളുടെ പതിവുശൈലിയാണ് കൊഴിഞ്ഞുപോക്കിന് കാരണം. തൊഴില്‍ സമ്മര്‍ദ്ദവും കമ്പനിമാറ്റത്തിന് ഇടയാക്കാം.
ടിസിഎസിന് ഈ വര്‍ഷം ആദ്യപാദത്തില്‍ 12.4% അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തി.12434 കോടി രൂപയാണ് നിലവില്‍ അറ്റാദായം. ലാഭവിഹിതമായി ഓഹരി ഒന്നിന് 28 രൂപ വീതം നല്‍കാനും കമ്പനി തീരുമാനിച്ചു. നാലാം പദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 61237 കോടി രൂപയാണ്. 152 രാജ്യങ്ങളില്‍ നിന്നായി 601546 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. 35.6% സ്ത്രീകളാണ്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഏഷ്യയിലെ തന്നെ വലിയ ഐടി കമ്പനികളില്‍ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: