കൊൽക്കത്ത : പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ സർക്കാർ വിരുദ്ധ ശക്തികൾക്ക് സംരക്ഷണവും അഭയവും നൽകുകയാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ തിങ്കളാഴ്ച ആരോപിച്ചു. സിലിഗുരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നവരെ തൃണമൂൽ പിന്തുണയ്‌ക്കുകയാണ്. സംസ്ഥാനത്തോ രാജ്യത്തിന്റെ മറ്റെവിടെയെങ്കിലുമോ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ പശ്ചിമ ബംഗാളിൽ സംരക്ഷണവും അഭയവും കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ രണ്ട് പ്രധാന പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെള്ളിയാഴ്ച പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതിനെ പരാമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: