സോണിത്പൂര്‍ (ആസാം): തെരഞ്ഞെടുപ്പുകളില്‍ ഒരോ വോട്ടും വിലപ്പെട്ടതാണ് അതുപോലെ തന്നെയാണ് നമ്മുടെ വോട്ടാവകാശം വിനിയോഗിക്കുക എന്നതും. വോട്ടര്‍മാരുടെ കാര്യത്തില്‍ ഇന്ന് രാജ്യത്ത് ചര്‍ച്ച ഉയര്‍ത്തിയ ഒരു കുടുംബം ഉണ്ട്. അസമിലെ സോണിത്പൂര്‍ ജില്ലയിലെ നേപ്പാള്ക്കാരനായിരുന്ന പരേതനായ റോണ്‍ ബഹദൂര്‍ ഥാപ്പയുടെ കുടുംബമാണ് അത്. 350 ഓളം വോട്ടര്‍മാരുള്ള ഒരു കുടുംബമാണിത്.
രംഗപാറ അസംബ്ലി മണ്ഡലത്തിന്റെയും സോണിത്പൂര്‍ പാര്‍ലമെന്റ് സെഗ്മെന്റിന്റെയും പരിധിയിലാണ് ജില്ല വരുന്നത്. ഈ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഏപ്രില്‍ 19 ന് സോനിത്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തും. റോണ്‍ ബഹദൂര്‍ ഥാപ്പയ്ക്ക് 12 ആണ്മക്കളും 9 പെണ്മക്കളുമാണ് ഉള്ളത്. അദ്ദേഹത്തിന് അഞ്ച് ഭാര്യമാരുണ്ടായിരുന്നു. ആകെ 1200 അംഗങ്ങളുള്ള കുടുംബത്തില്‍ 350 ഓളം അംഗങ്ങളാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. 150ലധികം പേരക്കുട്ടികളും റോണ്‍ ബഹാദൂറിനുണ്ട്.
നേപ്പാളി പാം ഗ്രാമത്തിലെ ഗ്രാമത്തലവനും പരേതനായ റോണ്‍ ബഹാദൂറിന്റെ മകനുമായ ടില്‍ ബഹാദൂര്‍ ഥാപ്പ എഎന്‍ഐയോട് പറഞ്ഞു, അവരുടെ മുഴുവന്‍ കുടുംബത്തിലും 350 ഓളം പേര് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്. 1964ല്‍ എന്റെ അച്ഛന് എന്റെ മുത്തച്ഛനോടൊപ്പമാണ് ഇവിടെ വന്ന് സംസ്ഥാനത്ത് താമസം ആരംഭിച്ചത്. എന്റെ പിതാവിന് അഞ്ച് ഭാര്യമാരുണ്ടായിരുന്നു, ഞങ്ങള്‍ക്ക് 12 സഹോദരന്മാരും 9 സഹോദരിമാരുമുണ്ട്. അദ്ദേഹത്തിന് 56 പേരക്കുട്ടികളാണ് മക്കളില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: