കൊച്ചി: ഗുരുസ്ഥാനീയയും മലയാള നിരൂപണ സാഹിത്യത്തിലെ കുലപതിയും രാജ്യം പദ്മശ്രീ നല്കി ആദരിച്ച മഹാ വ്യക്തിത്വത്തിനുടമയുമായ ലീലാവതി ടീച്ചറെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ അഭിപ്രായം.
കളമശേരി മണ്ഡലത്തിന്റെ പര്യടനത്തിന്റെ ഭാഗമായാണ് ടീച്ചറെ തൃക്കാക്കരയിലുള്ള വസതിയില്‍ സന്ദര്‍ശിച്ചത്. പ്രസിദ്ധമായ തൃക്കാക്കര ക്ഷേത്ര ദര്‍ശനത്തോടെയായിരുന്നു മണ്ഡലത്തിലെപര്യടനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് തൃക്കാക്കര സെന്റ് മേരീസ് ലെവുക്ക കോണ്‍വെന്റ് സന്ദര്‍ശിച്ചു.
പിന്നീട് കിഴക്കേ കടുങ്ങല്ലൂരില്‍ അയോധ്യ പ്രിന്റേഴ്സിന്റെ ആദ്യ മാനേജിങ്ങ് ഡയറക്ടറും ജന്മഭൂമി മാനേജരുമായിരുന്ന പി.സുന്ദരത്തിന്റെ വസതിയിലെത്തി.അടിയന്തിരാവസ്ഥയില്‍ നടത്തിയ സമരങ്ങളെക്കുറിച്ചും പ്രവര്‍ത്തകര്‍ നേരിട്ട കൊടിയ മര്‍ദ്ദനങ്ങളെക്കുറിച്ചും അദ്ദേഹവുമായി ഓര്‍മ്മ പങ്കുവച്ചു. പ്രശസ്ത സാഹിത്യകാരി ഗ്രേസിയെയും ഭര്‍ത്താവും വീക്ഷണം പത്രാധിപസമിതിയംഗവുമായിരുന്ന ശശികുമാറിനെയും കിഴക്കേ കടുങ്ങല്ലൂരിലുള്ള അവരുടെ വസതിയില്‍ സന്ദര്‍ശിച്ചു.
മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥിയായും അധ്യാപകനുമായിരുന്ന കാലത്തെക്കുറിച്ച് അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂടിയായ അവരുമായി സംസാരിച്ചു.കേരളവര്‍മ്മ കോളജ് അധ്യാപകന് പ്രൊഫ. സതീശനെ വസതിയില്‍ സന്ദര്‍ശിച്ചു. മുപ്പത്തടം ഫാത്തിമ മാത ചര്‍ച്ച് സന്ദര്‍ശിച്ച ശേഷം അലുപുരം എന്‍എസ്എസ് കരയോഗം സെക്രട്ടറി സുരേഷിനെ
വസതിലെത്തി സന്ദര്‍ശിച്ചു. ബിനാനിപുരം ഫാത്തിമ മാത ദേവാലയം. ക്രൈസ്റ്റ് ഓഫ് കിംഗ് ചര്‍ച്ച് എന്നിവ സന്ദര്‍ശിച്ചു. ബി ജെ പി നേതാവ് രാമദാസ് വരച്ച ക്രിസ്തുദേവന്റെ ചിത്രം കെ.എസ് രാധാകൃഷ്ണനും ചിത്രകാരനും ചേര്‍ന്ന് ഫാദര്‍ ബിജുവിന് സമ്മാനിച്ചു.
ഏലൂര്‍ വടക്കുംഭാഗം ഇന്ഫന്് ജീസസ് കോണ്‍വെന്റ് സന്ദര്‍ശിച്ച ശേഷം ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റും പ്രമുഖ തൊഴിലാളി സംഘടന പ്രവര്‍ത്തകനുമായിരുന്ന എന്‍.കെ മോഹന്‍ദാസിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റലിലെത്തി രോഗികളുടെ ക്ഷേമം അന്വേഷിക്കുകയും ഡോക്ടര്‍മാരുമായി സംസാരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് എറണാകുളത്ത് ടി.ഡി. റോഡിലുള്ള വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന മഹാരാജാസ് കോളേജില്‍ തന്റെ ഫിലോസഫി അധ്യാപികയായിരുന്ന പി.ജെ. രാജലക്ഷ്മിയമ്മ ടീച്ചറുടെ അനുഗ്രഹം തേടി. വൈകിട്ട് ചെറായിയിലായിരുന്നു വാഹന പര്യടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: