പാലക്കാട് : കിണര്‍ ഇടിഞ്ഞുതാണ് ഉളളില്‍ അകപ്പെട്ട തൊഴിലാളി മരിച്ചു. തേങ്കുറിശ്ശി തെക്കേക്കരയില്‍ വൃത്തിയാക്കവെ ഇടിഞ്ഞുതാണ കിണറില്‍ അകപ്പെട്ട തൊഴിലാളിയാണ് മരിച്ചത്.
തെക്കേക്കര സ്വദേശി സുരേഷാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്താന്‍ നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തു.
കിണറില്‍ അകപ്പെട്ട സുരേഷിനെ രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് പുറത്തെടുക്കാനായത്. പഞ്ചായത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ മറ്റ് നാല് പേര് രക്ഷപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: