തിരുവനന്തപുരം :വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്. നഗരൂരിലാണ് സംഭവം.
കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി അമല്‍ദര്‍ശനാണ് (30) കുത്തേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ആലംകോട് സ്വദേശി ഷാന്‍ ഒളിവില്‍ പോയി.
കിളിമാനൂര്‍ ചന്തയില്‍ തട്ടുകട നടത്തുന്ന ആളാണ് അമല്‍ദര്‍ശന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ ഭക്ഷണം കഴിക്കാനെത്തിയ പ്രതിയും കുടുംബവുമായി അമല്‍ദര്‍ശന്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്. നഗരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: