Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഇസ്രയേല്‍ – ഇറാന്‍ യുദ്ധഭീതി; . ഇസ്രയേലി വ്യോമത്താവളം ഇറാന്‍ അക്രമിച്ചു ; പൗരന്മാരെ മോചിപ്പിക്കാന്‍ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 08:11 am IST
in Gulf, US, World

ടെല്‍ അവീവ്: സിറിയയിലെ നയതതന്ത്രകാര്യാലയത്തില്‍ ബോംബിട്ടതിനുള്ള തിരിച്ചടിയായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വന്‍ നാശനഷ്ടങ്ങള്‍. ഇസ്രയേലി സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ രണ്ടു സൈനിക ജനറല്‍മാര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം അക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.

ആക്രമണത്തിന് ഖെയ്ബാര്‍ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ സൈന്യം പ്രയോഗിച്ചതെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 200ഓളംമിസൈലുകളും ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചതായും മിക്കതും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റതായും ഒരു സൈനികത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.

സംഘർഷം മൂർച്ഛിക്കുന്നതിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഏതു വിധേനയും യുദ്ധം ഒഴിവാക്കണമെന്ന് സൗദി ഇരു രാജ്യങ്ങളോടും അഭ്യർഥിച്ചു

ഇറാന്റെ ആക്രമണമുണ്ടായാല്‍ നേരിടാന്‍ സുസജ്ജമാണെന്നു ഇസ്രയേല്‍. അമേരിക്ക ഇസ്രയേലിന് പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കയും ചെയ്തു .യുഎസ് സെന്‍ട്രല്‍ കമാന്‍ഡുമായി (സെന്റ്‌കോം) അടുത്ത സഹകരണത്തോടെ തയാറെടുപ്പ് നടത്തിയെന്നു ഇസ്രയേലി പ്രതിരോധ സേന (ഐ ഡി എഫ്) മേധാവി ഹെര്‍സി ഹാലെവി പറഞ്ഞു
ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുളള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തെ അപലപിച്ച് അമേരിക്കയും ബ്രിട്ടനും രംഗത്തെത്തി. ഇറാന്‍ നടത്തിയത് അന്തരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇരുരാജ്യങ്ങളും വിമര്‍ശിച്ചു. കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. കപ്പലിലെ 17 ഇന്ത്യക്കാരുടെ മോചനത്തിനായി എല്ലാ നടപടികളും ഭാരതം തുടങ്ങി.
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇറാന്റെ എംബസി തകര്‍ത്തു ഉന്നത സൈനിക നേതാക്കളെ ഇസ്രയേല്‍ വധിച്ചതില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു പറഞ്ഞതാണ് ആക്രമണം ഉണ്ടാവുമെന്ന സാധ്യത ഉയര്‍ത്തിയത്. തുടര്‍ന്ന്് യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുളള കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ സൈന്യം പിടിച്ചെടുത്തു.

പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ സംഘര്‍ഷഭരിതമായി നില്‍ക്കെയാണ് ഇറാന്റെ പുതിയ നീക്കം. മുംബൈ തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലിനെതിരെയായിരുന്നു ഇറാന്‍ സൈന്യത്തിന്റെ നടപടി. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ ഇറാന്‍ തീരത്തേക്ക് മാറ്റി. കപ്പലിലെ വാര്‍ത്താവിനിമയ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. ഫുജൈറയ്‌ക്ക് സമീപത്തുവച്ച് ഹെലി കോപ്റ്റര്‍ ഉപയോഗിച്ചുള്ള ഓപ്പറേഷനിലൂടെ കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ലണ്ടന്‍ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാല്‍ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി. കപ്പലില്‍ 25 പേരുണ്ടായിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു.
കപ്പലില്‍ രണ്ട് മലയാളികള്‍ അടക്കം 17 ഇന്ത്യക്കാരുണ്ട്. ഇവരുടെ മോചനത്തിനായി ശ്രമം തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.ഇറാന്‍ വിദേശകാര്യ മന്ത്രാലയുമായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു.പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പലിലുള്ള രണ്ട് മലയാളികള്‍. ഇവര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
മേഖലയിലെ സംഘര്‍ഷം രൂക്ഷമാക്കുന്നതിന്റെ അനന്തരഫലം ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. സ്ഥിതി വഷളാക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇസ്രയേല്‍ പ്രതികരിച്ചു.

സംഘര്‍ഷം തണുപ്പിക്കാനാണ് യുഎസ് ആഗ്രഹിക്കുന്നതെങ്കിലും ആക്രമണം ഉണ്ടായാല്‍ ഇസ്രയേലിനു ഉറച്ച പിന്തുണ നല്‍കുമെന്നു ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. ‘ഇസ്രയേലിന്റെ പ്രതിരോധം ഞങ്ങളുടെ കടമയാണ്,’ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ‘ഞങ്ങള്‍ ഇസ്രയേലിനെ പിന്തുണയ്‌ക്കും, പ്രതിരോധിക്കും. ഇറാന്‍ വിജയിക്കില്ല.’സെന്റ്‌കോം കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ എറിക് കുറില്ല ടെല്‍ അവീവില്‍ ഇസ്രയേലി പ്രതിരോധ സേന മേധാവി ഹെര്‍സി ഹാലെവിയും മറ്റു സൈനിക നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ യുഎസ് സൈന്യം പുറത്തു വിട്ടിട്ടുണ്ട്. ഇറാഖും അഫ്ഘാനിസ്ഥാനും കേന്ദ്രീകരിച്ചു നിന്നിരുന്ന സെന്റ്‌കോം മിഡില്‍ ഈസ്റ്റില്‍ ഏതു സാചര്യവും നേരിടാന്‍ സദാ സജ്ജമാണ്.ഐ ഡി എഫ് എന്തും നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നു ഹാലെവി പറയുന്നു. സൈന്യത്തിന് ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: Israel-Iran warseizure of the ship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

World

ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; കപ്പലിന് തീപിടിച്ചു, എണ്ണച്ചോര്‍ച്ച

World

അലി ലാരിജാനിയുടെ മരണത്തോടെ ഇറാന്റെ നേതൃത്വത്തില്‍ ശൂന്യത…തോല്‍ക്കാറായോ ഇറാന്‍?; ആരാണ് ലാരിജാനി?

India

റഷ്യയില്‍ നിന്നും രണ്ട് കോടി ബാരല്‍ അസംസ്കൃത എണ്ണ വാങ്ങുമെന്ന് ഇന്ത്യ; ഇന്ത്യയുടെ ഇന്ധനക്ഷാമത്തിന് പരിഹാരമായി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.