കോട്ടയം: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്ന് കെ.സുരേന്ദ്രന് പറഞ്ഞതില്‍ തെറ്റില്ലെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ്. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണപതി വട്ടം എന്നത് വളരെ നല്ല പേരാ, ടിപ്പു സുല്‍ത്താന്‍ വന്ന് അവിടെയുള്ള ഹിന്ദു സമൂഹത്തെ അടിച്ചോടിച്ചു. സുല്‍ത്താന്റെ പട്ടാള ക്യാമ്പ് ആയിരുന്നതിനാലാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര് വന്നത്. എന്നാല്‍ ഇന്നവിടെ പട്ടാള ക്യാമ്പ് ഇല്ല. അത് ഭാരതത്തിന്റെ ഭാഗമാണ്. ഗണപതിവട്ടം എന്ന പഴയ പേര് തന്നെ ഇടട്ടെ അതിലൊരു കുഴപ്പവുമില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
കേരളത്തില്‍ നിന്ന് പാലായനം നടന്നുകൊണ്ടിരിക്കുകയാണ്. ജീവിക്കാനുള്ള പണവും തൊഴിലവസരങ്ങളുമില്ലാത്തതിനാല് യുവതലമുറ നാട് വിട്ടുകൊണ്ടിരിക്കുന്നു. എല്‍ഡിഎഫും, യുഡിഎഫും മാറി മാറി ഭരിച്ച കേരളത്തില്‍ ഇപ്പോളുള്ളത് നാല് ലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ കടമാണ്. 1600 രൂപയുടെ ക്ഷേമ പെന്ഷന് 2500 രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി അഞ്ചു മാസത്തെ പെന്‍ഷനാണ് ഇനിയും നല്‍കാനുള്ളത്. സാമൂഹ്യ സുരക്ഷാ പെന്ഷന് നല്‍കിയിട്ട് തന്നെ 12 മാസം കഴിഞ്ഞു. എന്നാല്‍ ഇതിനെതിരെ ചേദ്യമുന്നയിക്കേണ്ട പ്രതിപക്ഷ നേതാവ് നിര്‍ജീവമായിരിക്കുകയാണ്.
തകര്‍ന്ന് കിടക്കുന്ന കേരളത്തെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക ശക്തിയായി ഉയരും. അക്കൗണ്ട് തുറക്കും. 20 നിയോജക മണ്ഡലത്തിലും എന്‍ഡിഎ സഖ്യത്തിന് കഴിഞ്ഞ വര്‍ഷത്തെ വോട്ടിനെക്കാള്‍ ഒരു ലക്ഷം വോട്ടിന്റെ വര്‍ദ്ധനവ് ഉണ്ടാവും. കേരളാ സ്റ്റോറിയിലെ കഥ സത്യമായ കഥയാണ.് കേരളത്തില്‍ ലൗജിഹാദ് ഉണ്ടെണ്ടന്ന് ആര്‍ക്കാ അറിഞ്ഞു കൂടാത്തത്. രാജ്യത്ത് 500ന് മുകളില്‍ ആളുകള്‍ പോയിട്ടുണ്ട്. ഇതില്‍ നാല്‍പ്പതോളം പേരെ താന്‍ തിരികെ കൊണ്ടു വന്നിട്ടുണ്ടെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
പള്ളിയില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിനെന്താ കാര്യം. അവിടെ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം. മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്തുമുണ്ട്. അവിടെ ക്രിസ്ത്യന്‍ പള്ളികളെക്കാള്‍ ഹിന്ദു ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അത് എന്ത് കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
എ.കെ. ആന്റണി പണം മേടിച്ചതായി കരുതുന്നില്ല. കോണ്‍ഗ്രസുകാര്‍ മുഴുവന്‍ കള്ളന്മാരാണ്. അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ അനില്‍ ആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. നിങ്ങളൊന്നും പ്രതീക്ഷിക്കാത്ത വോട്ടായിരിക്കും അനില്‍ ആന്റണിക്ക് ലഭിക്കാന്‍ പോവുന്നതെന്ന കാര്യത്തില്‍ ഒരു സംശവുമില്ല.
പ്രതിപക്ഷമാകാന്‍ പോവുന്ന കോണ്‍ഗ്രസ്സിന് 50 സീറ്റ് പോലും നേടാന്‍ സാധിക്കില്ല. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ബിജെപി ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞ് ബിജെപി പ്രവേശനം കേരളത്തില്‍ ഇല്ലാതാക്കി. ഏതു വിശ്വാസിക്കും ചേരാന്‍ പറ്റിയ പാര്‍ട്ടിയാണ് ബിജെപി. ജനങ്ങളുടെ വലിയ പിന്തുണ ബിജെപിക്ക് ലഭിക്കുന്നുണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: