മകള്‍ അഖില മുസ്ലിം യുവാവിനൊപ്പം പോയപ്പോള്‍ വിളക്ക് വെച്ചില്ല…അതെല്ലാം തെറ്റായിപ്പോയി എന്നാണ് അച്ഛനായ സഖാവ് അശോകന് കരഞ്ഞ് നിലവിളിച്ചതെന്ന് ശോഭ സുരേന്ദ്രന്. ഞാന്‍ ഹിന്ദുവായി ജീവിച്ചു പക്ഷെ മതത്തിന്റെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മകളെ പഠിപ്പിച്ചില്ലെന്ന വിലാപമാണ് സഖാവ് അശോകന് നടത്തിയതെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
എന്റെ പാര്‍ട്ടി ഈശ്വരീയ വിശ്വാസത്തിന് എതിരായ കാര്യങ്ങളിലാണ് സ്റ്റഡി ക്ലാസ് തന്നത്. നാലക്ഷരം പ്രാര്‍ത്ഥിക്കാന്‍ അവളെ പഠിപ്പിച്ചിരുന്നെങ്കില്‍ അവളെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു എന്നാണ് സഖാവ് അശോകേട്ടന് പറഞ്ഞത്. ആ അശോകേട്ടനെ സംബന്ധിച്ചിടത്തോളം തീവ്രവാദികളാണ് മകളെ കൊണ്ടുപോയത്.- ശോഭാ സുരേന്ദ്രന് പറഞ്ഞു.
കേരള സ്റ്റോറി എന്ന സിനിമയില്‍ വിശദീകരിക്കുന്നത് കേരളത്തില്‍ നടക്കുന്ന സംഭവമാണ്. ലവ് ജിഹാദില്‍ ഉള്‍പ്പെട്ട് പെണ്‍കുട്ടികള്‍ പോകുന്നതും അവരുടെ അച്ഛനും അമ്മയും ആര്‍ത്തലച്ച് കരഞ്ഞതും കേരളം കണ്ടതാണ്. വാസ്തവത്തില്‍ കേരള സ്റ്റോറി എന്ന സിനിമയോട് സാമാന്യ മുസ്ലിം ജനതയ്ക്ക് ഒരു വെറുപ്പുമില്ല. പക്ഷെ ഇവിടെ മുസ്ലിം-ക്രിസ്ത്യന്‍-ഹിന്ദു സഹോദരങ്ങള്‍ സ്നേഹത്തോടെ ഇവിടെ ജീവിക്കരുത് എന്ന കരുതുന്ന ഒരു വിഭാഗം മുസ്ലിങ്ങളില്‍ ഉണ്ട്. അവരാണ് കേരള സ്റ്റോറിയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നത്. – ശോഭ സുരേന്ദ്രന് പറഞ്ഞു.
1991ല്‍ കൂമന് കൊല്ലി പാലത്തിന് കീഴില്‍ പൈപ്പ് ബോംബ് വെച്ച തീവ്രവാദി, പാനായിക്കുളത്ത് ബോംബ് സ്ഫോടനം നടത്താന്‍ പരിശീലനം നല്കിയ ഭീകരവാദി, എറണാകുളം കളക്ട്രേറ്റിനകത്ത് ബോംബ് സ്ഫോടനം നടത്തിയ ഭീകരവാദി, മലപ്പുറം ജില്ലയിലെ ഗ്രീന്വാലിക്കകത്ത് വാഹനത്തില്പോയി വാളുകൊണ്ട് നായ്ക്കളെവെട്ടിക്കൊന്നുകൊണ്ട് ഭീകരവാദപ്രവര്‍ത്തനത്തിന് പരിശീലനം നല്കുന്ന സംഘടന, മദനി ജയിലില്‍ പോയപ്പോള്‍ കളമശേരിയില്‍ ബസ് കത്തിച്ച ഭീകരവാദി…ഇന്ന് എന്‍ഐഎ കേരളത്തില്‍ വന്ന് തമ്പടിച്ച് ഭീകരവാദപ്രവര്ത്തകരെയും ഭീകരവാദത്തിന് പ്രോത്സാഹനം നല്കുന്നവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഈ കേരളം എവിടെയാണ് എത്തിനില്‍ക്കുന്നത്? ഇന്ത്യാരാജ്യത്തിന്റെ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ച ഫയാസിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അത് കണ്ണൂരില്‍ നിന്നും പോയ ഫയാസാണെന്ന് മനസ്സിലായത്. ഓന് രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് ഓന്റെ മയ്യത്ത് കാണേണ്ട എന്ന് പറഞ്ഞ ഉമ്മയുടെ സാമാന്യമര്യാദ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ കാണിച്ചിരുന്നെങ്കില്‍ ഈ കേരള സ്റ്റോറിക്കെതിരെ ഇത്ര ഉറഞ്ഞുതുള്ളേണ്ട കാര്യമുണ്ടോ?
ബിഷപ്പു പറയുന്നതിന് കേരള സര്‍ക്കാര്‍ ഉത്തരം പറയണം. ഞങ്ങളുടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും നഷ്ടപ്പെടുന്നു. അവരെ ആരാണ് പ്രണയവലയ്ക്കകത്ത് കുടുക്കി കൊണ്ടുപോകുന്നത്? ഇതിന് കേരളത്തിലെ ആഭ്യന്തരവകുപ്പ് ഉത്തരം പറയണം. ഒരു പെണ്‍കുട്ടിയെ മുസ്ലിം സ്നേഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്നമില്ല. പക്ഷെ അവരെ ഭീകരവാദികള്‍ക്ക് സമര്‍പ്പിക്കുന്നതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. പെണ്‍കുട്ടികളെ എന്തിനാണ് ഭീകരവാദികള്‍ക്ക് കാഴ്ചവെയ്ക്കുന്നത് എന്നതിന്റെ സത്യം പുറത്ത് വന്നത് ഈയിടെയാണ്. ജോസഫ് മാഷ്ടെ കൈവെട്ടിയ ഭീകരവാദികളെ പിടിച്ചപ്പോള്‍ അവരില്‍ നിന്നും കണ്ടെടുത്ത സിഡികളില്‍ പെണ്‍കുട്ടികളെ ഭീകരവാദികള്‍ മാനഭംഗപ്പെടുത്തുന്നതിന്റെ ചിത്രങ്ങള്‍. അങ്ങിനെ മാനഭംഗപ്പെടുത്തുമ്പോള്‍ മറ്റ് ചിലര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ചിത്രം. ഇതെല്ലാം നമ്മള് കണ്ടതാണ്.- ശോഭ പറയുന്നു.
എന്നാല്‍ വിഡി സതീശനും കെസി വേണുഗോപാലും എല്ലാം ഇതിനെതിരെ പുകമറ സൃഷ്ടിക്കുകയാണ്. 1990കളില്‍ അരുണ്‍കുമാര്‍ സിന്‍ഹ ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 12ലധികം ഭീകരവാദ സംഘടനകളും മലപ്പുറം ജില്ലയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് പത്ത് വോട്ട് മാത്രമാണ് പ്രശ്നം. അതുകൊണ്ടാണ് അവര്‍ കേരളസ്റ്റോറിക്കെതിരെ പുകമറ സൃഷ്ടിക്കുന്നത്. ഐഎസ് ക്യാമ്പില്‍ പോയ എത്രയോ പെണ്‍കുട്ടികളുടെ വീട്ടില്‍ ഞാന്‍ പോയി സംസാരിച്ചിട്ടുണ്ട്. ഏതെങ്കിലും കോണ്ഗ്രസുകാരന് അവരുടെ വീട്ടില്‍ പോയിട്ടുണ്ടോ? ഇല്ല. ബിഷപ്പിന്റെ പ്രശ്നമെന്താണ് ? അവരുടെ പെണ്‍കുട്ടികളെ ആരൊക്കെയോ പ്രണയക്കുരുക്കില്‍ പെടുത്തി തീവ്രവാദക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നത്? – ശോഭാ സുരേന്ദ്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: