ആലപ്പുഴ: കേരള സ്റ്റോറിയെ സിപിഎമ്മും കോണ്‍ഗ്രസ്സും എതിര്‍ക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളുടെ വോട്ട് നേടാന്‍ വേണ്ടിയാണെന്ന് ആലപ്പുഴ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കേരള സ്റ്റോറി എതിര്‍ക്കുന്നത് ഐഎസ്‌ഐഎസ് എന്ന ആഗോള ഭീകരവാദ പ്രസ്ഥാനത്തെയാണ്. അവരുടെ ഭീകരതയാണ് ചൂണ്ടിക്കാണിക്കുന്നത്.
എന്തിനാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും പൊള്ളുന്നതെന്ന് മനസ്സിലാകുന്നില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ ഐസിഐസിനെയും കൂട്ടുപിടിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഐസിഐസിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഇത് രാജ്യ താല്‍പര്യത്തിനെതിരാണ്. രാജ്യദ്രോഹപരമായ നിലപാടാണ് കോണ്‍ഗ്രസും സിപിഎമ്മും സ്വീകരിക്കുന്നത്. ഭീകരതയെ ലോകം എതിര്‍ക്കുമ്പോള്‍ പത്ത് വോട്ടിനുവേണ്ടി വെള്ളപൂശുന്ന നിലപാടാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. ഐസിനെ താലോലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സിപിഎമ്മും സ്വീകരിക്കുന്നതെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: