ആലുവ : നിരവധി കവർച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ കരുവേറ്റുംകുഴി ഭാഗത്തു നിന്നും ഇപ്പോൾ തൃശൂർ മതിലകം കെട്ടിച്ചിറ ഭാഗത്ത് കോഴിശ്ശേരി വീട്ടിൽ വിഷ്ണു (36) വിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂലയിൽ ആലുവ ബാങ്ക് ജംഗ്ഷൻ ഭാഗത്തുള്ള ബാറിൽ വച്ച് ആലപ്പുഴ സ്വദേശിയായ യുവാവിനെ ദേഹോപദ്രവം ചെയ്ത് മൊബൈൽ ഫോൺ കവർച്ച ചെയ്തിരുന്നു. കൂടാതെ യുവാവിന്റെ ബന്ധുവിന്റെ പോക്കറ്റിൽ നിന്നും പണവും ഇയാൾ കൈയ്‌ക്കലാക്കിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ വിഷ്ണു ഒളിവിൽ പോകുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘം കോട്ടയത്ത് നിന്നാണ് ഇയാളെ പിടി കൂടിയത്. വിഷ്ണു വിനെതിരെ അലുവ ഈസ്റ്റ് , തൃശൂർ ജില്ലയിലെ കാട്ടൂർ, കളമശ്ശേരി, എടത്തല, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നീ പോലീസ് സ്റ്റേഷനുകളിൽ കവർച്ച , ആയുധ നിയമം എന്നീ വകുപ്പുകൾ പ്രകാരം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, എസ്. ഐ എസ്.എസ്.ശ്രീലാൽ, സി.പി.ഒ മാരായ മാഹിൻഷാ അബുബക്കർ, കെ.എം. മനോജ്, കെ.എ.നൗഫൽ, മുഹമ്മദ് അമീർ എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: