ഇടുക്കി: ലവ് ജിഹാദും ഇസ്ലാമിക ഭീകരവാദവും പ്രമേയമാക്കിയ കേരള സ്റ്റോറി എന്ന ചിത്രം എസ്എന്‍ഡിപി യോഗം ശാഖകളിലും വനിത സംഘങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്.ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം വിപത്തുകളെ കുറിച്ച് എസ്എന്‍ഡിപി യോഗത്തില്‍ മുമ്പും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.കുടുംബ യോഗങ്ങളിലും ഇത് ചര്‍ച്ച ചെയ്യണ്ടതാണെന്ന് സംഗീത വിസ്വനാഥന്‍ പറഞ്ഞു.നെടുങ്കണ്ടത്ത് പച്ചടി ശ്രീധരന് സ്മാരക എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ച കുമാരനാശാന് ജന്മദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.എസ്എന്‍ഡിപി യോഗം കേന്ദ്ര വനിത സംഘം സെക്രട്ടറി കൂടിയാണ് സംഗീത വിശ്വനാഥന്. ബി ഡി ജെ എസ് നേതാവുമാണ്.
നേരത്തേ ഇടുക്കി രൂപതയില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് മറ്റ് ചില രൂപതകളിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറെടുത്തെങ്കിലും വലിയ വിവാദം ഇടത് മുന്നണിയും കോണ്‍ഗ്രസ് നേതൃത്വത്തിലുളള മുന്നണിയും ഉയര്‍ത്തി. ഏതാനും ദിവസം മുമ്പ് ദൂര്‍ദര്‍ശനിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ പ്രണയച്ചതിയില്‍ പെടുത്തി മതം മാറ്റുന്നതും ഭീകരവാദികളുടെ ലൈംഗിക അടിമകളാക്കാന്‍ രാജ്യത്തിന് പുറത്തു കടത്തുന്നതുമാണ് കേരള സ്റ്റോറിയുടെ പ്രമേയം. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികളെ മതംമാറ്റിയെന്ന് ചിത്രത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: