ന്യൂദൽഹി: കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ഒരു മാധ്യമത്തിന്‌റെ ലേഖകന്‍ ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ലീനസ് ലിനിയെ കണ്ട് ചോദിച്ചു: ‘മണിപ്പൂരില്‍ ക്രിസ്തുമത വിശ്വാസികള്‍ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടോ?’ ബിഷപ്പ് പറഞ്ഞു: ‘ഭീഷണിയുടെ അന്തരീക്ഷം ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ലല്ലോ’. കുത്തിക്കുത്തി ചോദിച്ചിട്ടും കൂടുതല്‍ വിശദീകരിക്കാന്‍ ബിഷപ്പ് നിന്നുമില്ല.
‘വടക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി സായുധകലാപങ്ങള്‍ നടക്കുന്നുണ്ട്. ഓരോ വിഭാഗവും അവരുടെ സ്വത്വം മറ്റുള്ളവരുടെ മുകളില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു അതാണ് പ്രശ്‌ന’മെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടി.
ലേഖകന്‍ അവിടെയുള്ള ഫാദര്‍ വര്‍ഗീസ് വേലിക്കകം എന്ന ഒരു മലയാളി വൈദികനെ കണ്ട് സമാനമായ ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്. ‘മണിപ്പൂര്‍ പത്ത് വര്‍ഷം കൊണ്ട് ഏറെ പുരോഗതി പ്രാപിച്ചിരുന്നു. കലാപത്തിലുടെ വീണ്ടും പിന്നിലേക്ക് പോവുകയാണെ’ന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഏതാണ് ഈ കഴിഞ്ഞ 10 വര്‍ഷം? നരേന്ദ്രമോദി ഇന്ത്യ ഭരിച്ച കാലഘട്ടം. സത്യം സത്യമായി പറഞ്ഞ ബിഷപ്പിന്‌റെയും വൈദികന്‌റെയും വാക്കുകള്‍ ക്രൈസ്തവര്‍ക്കിടയില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികള്‍ കേള്‍ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: