കോട്ടയം: ചൂടു കടുത്തതോടെ പാലും മുട്ടയുമൊക്കെ പ്രശ്നത്തിലായി. പാല് ഫ്രിഡ്ജില്‍ നിന്നെടുത്ത് അധികസയം വച്ചുകൊണ്ടിരിക്കരുതെന്ന് മില്‍മയുടെ മുന്നറിയിപ്പ്. മുട്ടയും പെട്ടെന്നു ചീത്തയാകാമെന്ന് കച്ചവടക്കാര്‍ പറയുന്നു.
അതിനിടെയാണ് പാലക്കാട് കമ്പിളിക്കണ്ടത്ത് കടയില്‍ വില്പനയ്ക്ക് വച്ചിരുന്ന കാടമുട്ടയില്‍ രണ്ടെണ്ണം വിരിഞ്ഞിറങ്ങിയെന്ന വാര്‍ത്ത വന്നത്. ചൂട് സഹിക്കാഞ്ഞിട്ടെന്ന വണ്ണം കക്ഷികള്‍ തോട് പൊട്ടിച്ച് പുറത്തിറങ്ങി വരികയായിരുന്നുവത്രെ. എന്നാല്‍ ചൂട് കൂടിയതുകൊണ്ട് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത് വിരളമായ സംഭവമാണെന്ന് വെറ്ററിനറി രംഗത്തെ വിദഗ്ധര്‍ പറയുന്നു. വില്ക്കാന് വച്ചിരുന്നത് പഴയ മുട്ടയാകം. ഭ്രൂണം കുഞ്ഞായി മാറുന്നതിനുള്ള സ്വാഭാവികമായ കാലം വേണം. ജീവിതചക്രം പൂര്‍ത്തിയായ ഭ്രൂണം ചൂടില്‍ വിരിയാം എന്നും അവര്‍ വിശദീകരിക്കുന്നു.
ചൂടുകാലത്ത് പാല് പിരിഞ്ഞുപോകുന്നത് ഒഴിവാക്കാന്‍ എല്ലാ ഡീലര്‍മാരും ഉപഭോക്താക്കളും പാക്കറ്റുകള്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കണം എന്നാണ് മില്‍മയുടെ നിര്‍ദ്ദേശം. കടയില്‍ നിന്ന് ലഭിക്കുന്ന പാലിന് തണുപ്പ് കുറവാണെങ്കില്‍ കഴിയുന്നത്ര പെട്ടെന്ന് തിളപ്പിച്ച് ഉപയോഗിക്കണമെന്നും മില്‍മ എറണാകുളം മേഖലാ സഹകരണ സംഘം യൂണിയന് അറിയിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: