തിരുവനന്തപുരം: യാത്രയ്ക്കിടയിൽ വെള്ളവും ലഘുഭക്ഷണവും ലഭ്യമാക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കാനൊരുങ്ങി കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകളിൽ സേവനം ഉറപ്പുവരുത്താനാണ് കെഎസ്ആർടിസിയുടെ നീക്കം. കൂടാതെ യാത്രക്കാരുടെ സൗകര്യാനുസരണം പണം ഡിജിറ്റലായും കൈമാറാം.
എന്നാൽ ഇതിൽ നിന്നും ഉണ്ടാകുന്ന മാലിന്യം സംഭരിക്കേണ്ടത് കരാർ ഏറ്റെടുക്കുന്ന ഏജൻസിയുടെ ചുമതലയായിരിക്കും. പ്രധാന ഡിപ്പോകളിലെ കാന്റീൻ നടത്തിപ്പ് ഹോട്ടൽ ഗ്രൂപ്പുകൾക്ക് അഞ്ച് വർഷത്തേക്ക് കൂടി നൽകാനും ധാരണയായി.
ഈ മേഖലകളിൽ പ്രവർത്തിച്ച് മുൻ പരിചയം ഉള്ളവർക്ക് മാത്രമാകും കരാർ നേടാനാകുക. സ്ഥലം മാത്രമാകും കെഎസ്ആർടിസി കൈമാറുക. ഇവിടെ മികച്ച ഇന്റീരിയൽ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറിയും നിർമ്മിക്കേണ്ടത് നടത്തിപ്പുകാരുടെ ചുമതലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: