ആം ആദ്മിക്ക് 100 കോടി കൈക്കൂലി കൊടുത്ത ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെസിആര്‍ എന്ന് വിളിക്കുന്ന കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐയ്ക്ക് അനുവാദം നല്കി ദല്‍ഹി ഹൈക്കോടതി. സിബിഐ അഭിഭാഷകന്റെയും കെ. കവിതയുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷമാണ് ദല്‍ഹി റൗസ് അവന്യു കോടതി ജഡ്ജി കാവേരി ബവേജ മൂന്ന് ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
ഏപ്രില്‍ 15ന് വീണ്ടും കെ. കവിതയെ കോടതിയില്‍ ഹാജരാക്കണം. കവിത ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും കൃത്യമായി ഉത്തരം നല്‍കുന്നില്ലെന്നും സിബിഐ വാദിച്ചു. നേരത്തെ പ്രത്യേക കോടതി തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന കെ.കവിതയെ ജയിലില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ സിബിഐയ്ക്ക് അനുവാദം നല്‍കിയിരുന്നു.
കേസില്‍ കുറ്റവാളിയായ ബുചി ബാബുവിന്റെ ഫോണില്‍ നിന്നുള്ള വാട്സ് ആപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ കെ.കവിതയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഒരു ഭൂമിക്കച്ചവടുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ചും ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ കെ. കവിത കൈക്കൂലിയായി നല്‍കിയത്. ഒരു പ്രത്യേക മദ്യലോബിക്ക് ദല്‍ഹിയിലെ മദ്യവിതരണാവകാശത്തിന്റെ കുത്തക ലഭിക്കുന്ന തരത്തില്‍ ദല്‍ഹിയിലെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടിയായിരുന്നു ഈ കൈക്കൂലി. ഇതേക്കുറിച്ചും സിബിഐ ചോദിച്ചു.
“ഞങ്ങളുടെ പക്കല്‍ വാട്സാപ് ചാറ്റുകളും കുറ്റവാളികളായവരുടെ മൊഴികളും മറ്റ് രേഖകളും ഉള്‍പ്പെടെ മതിയായ തെളിവുകള്‍ ഉണ്ട്. “- സിബിഐ അഭിഭാഷകന് വാദിച്ചു. അ തേ സമയം കവിതയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു കവിതയുടെ അഭിഭാഷകന് നിതേഷ് റാണ വാദിച്ചത്. തീഹാര്‍ ജയിലില്‍ നിന്നും വ്യാഴാഴ്ചയാണ് സിബിഐ കെ. കവിതയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇഡി അറസ്റ്റിന് ശേഷം കെ. കവിത തീഹാര്‍ ജയിലിലായിരുന്നു. അവിടുത്തെ കാലാവധി തീര്‍ന്നയുടനെയാണ് സിബിഐയുടെ അറസ്റ്റ്. അതിന് ശേഷമാണ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: