തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് താരശോഭ നല്കി നടി ശോഭനയും എത്തും. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരന്റേയും വി മുരളീധരന്റേയും തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചു. കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ ശോഭന എത്തിയത് കേരളത്തില്‍ ചിലര്‍ വിവാദമാക്കിയിരുന്നു.
ബിജെപി സാംസക്കാരിക സെല്‍ 14 ന് തിരുവനന്തപുരത്ത് സ്വര്‍ണ്ണകമലം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. മല്ലികാ സുകുമാരന്‍ ഉള്‍പ്പെടെ സിനിമാ മേഖലയിലെ പ്രമുഖര്‍ അതില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: