Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കളം മാറി; ആലപ്പുഴയില്‍ ശോഭയുടെ കുതിപ്പ്

മണ്ഡലം ഇടതു നിലനര്‍ത്തുമോ, യുഡിഎഫ് തിരിച്ചുപിടിക്കുമോ എന്ന ചോദ്യം ശോഭാ സുരേന്ദ്രന്‍ ജയിക്കും എന്ന ചര്‍ച്ചയിലേക്ക് മാറി

Janmabhumi Online by Janmabhumi Online
Apr 12, 2024, 01:08 pm IST
in Kerala, Alappuzha
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: കനല്‍ ഒരു തരി നിലനിര്‍ത്താന്‍ സിപിഎമ്മും മണ്ഡലം തിരിച്ചുപിടിക്കാന്‍ ദേശീയ നേതാവിനെ ഇറക്കി കോണ്‍ഗ്രസും പോരാട്ടം ശക്തമാക്കിയ ആലപ്പുഴയില്‍ എന്‍ഡിഎയുടെ ശോഭാ സുരേന്ദ്രന്റെ പ്രചാരണം ശക്തമായതോടെ കളം മാറി. സ്ത്രീശക്തിയുടെ പ്രതീകമായി മാറിയ ശോഭാ സുരേന്ദ്രന്റെ പോരാട്ടം മണ്ഡലത്തെ ത്രികോണ പോരിന്റെ ചൂടിലേക്ക് മാത്രമല്ല, അട്ടിമറിവിജയം നേടാനുള്ള സാധ്യതയിലേക്കും എന്‍ഡിഎയെ നയിക്കുന്നു. മണ്ഡലം ഇടതു നിലനിര്‍ത്തുമോ, യുഡിഎഫ് തിരിച്ചുപിടിക്കുമോ എന്ന ചോദ്യം ശോഭാ സുരേന്ദ്രന്‍ ജയിക്കും എന്ന ചര്‍ച്ചയിലേക്ക് മാറി. എന്‍ഡിഎയുടെ പരമ്പരാഗത വോട്ടുകള്‍ക്കതീതമായി ഇടതുവലതു മുന്നണികള്‍ കുത്തകയാക്കി വച്ചിരുന്ന സമുദായ വോട്ട് ബാങ്കുകളിലേക്ക് കടന്നുകയറാനും ശോഭാസുരേന്ദ്രന് ഇതിനകം കഴിഞ്ഞു.

മുന്നാക്ക, പിന്നാക്ക ഭേദമില്ലാതെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താന്‍ എന്‍ഡിഎയ്‌ക്ക് കഴിയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുനിലയില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് എന്‍ഡിഎയ്‌ക്ക് ഇവിടെ ഉള്ളത്. 2019ല്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ നേടിയ 1,87,729 വോട്ടുകള്‍ വലിയ കുതിപ്പാണ് എന്‍ഡിഎയ്‌ക്ക് നല്‍കിയത്. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ വളര്‍ച്ച നിലനിര്‍ത്താനായി. മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ടുനില വര്‍ധിപ്പിച്ച ചരിത്രം ഉള്ള ശോഭാ സുരേന്ദ്രന്‍ ആലപ്പുയുടെ സമസ്ത മേഖലയിലും സ്വാധീനം ചെലുത്തി കഴിഞ്ഞു. ‘ആലപ്പുഴയുടെ ശോഭയ്‌ക്ക് മോദിയുടെ ഗ്യാരന്റി’ എന്ന സന്ദേശം ജനം ഏറ്റെടുക്കുന്നത് ഇടതുവലതു മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. ദേശീയ നേതാവെന്ന നിലയില്‍ ഏതാനും ദിവസം മാത്രം ഇവിടെ ചെലവഴിച്ചാല്‍ മതിയെന്ന വേണുഗോപാലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. പരമാവധി ദിവസം മണ്ഡലത്തില്‍ തങ്ങുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

2019ലെ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും യുഡിഎഫ് നേടിയപ്പോഴും ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അതിനാല്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ എല്ലാ തന്ത്രങ്ങളും യുഡിഎഫ് പയറ്റുന്നു. പണം വാരിയെറിഞ്ഞാണ് യുഡിഎഫ് പ്രചാരണം. കര്‍ണാടകയില്‍ നിന്നു വരെ നേതാക്കളെ പ്രചാരണത്തിനായി കോണ്‍ഗ്രസ് രംഗത്തിറക്കി കഴിഞ്ഞു. മണ്ഡലത്തിലെ മതസാമുദായിക സമവാക്യങ്ങള്‍ തുണയാകുമെന്നാണ് ഇടതു പ്രതീക്ഷ. കെ.ആര്‍.ഗൗരിയമ്മയെ അട്ടിമറിച്ച് തുടങ്ങിയ ആരിഫ് 2019ല്‍ പക്ഷേ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍പാര്‍ട്ടി തുടങ്ങിയ തീവ്രസംഘടനകളുടെ പിന്‍തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതും വലതും.

പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിന് എതിരെ ആദ്യം ശബ്ദമുയര്‍ത്തിയതിന്റെ ക്രെഡിറ്റ് ഇടതു സ്ഥാനാര്‍ത്ഥി അവകാശപ്പെടുന്നു. മദനിയെ തിരികെ കേരളത്തില്‍ എത്തിച്ചതിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് യുഡിഎഫും. ആലപ്പുഴ ബൈപ്പാസ്, മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് വികസനം, ദേശീയപാത വികസനം, അമൃത് പദ്ധതി, റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, ആലപ്പുഴ വഴി വന്ദേഭാരത് ട്രെയിന്‍ തുടങ്ങി മോദി സര്‍ക്കാരിന്റെ വികസനം എണ്ണി പറഞ്ഞാണ് എന്‍ഡിഎ പ്രചാരണം. സുശീല ഗോപാലന് ശേഷം ആലപ്പുഴയ്‌ക്കൊരു വനിതാ ജനപ്രതിനിധി എന്നതും സജീവ ചര്‍ച്ചയാണ്.

Tags: Sobha SurendranLoksabha Election 2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

വീടിന് മുന്നില്‍ ഉണ്ടായ ബോംബ് സ്‌ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റി: ശോഭ സുരേന്ദ്രന്‍

Kerala

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

Kerala

ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടകവസ്‌തു എറിഞ്ഞ് അജ്ഞാതർ

Kerala

ജി എസ് ടിക്കൊപ്പെം വി എസ് ടിയും അടയ്‌ക്കേണ്ട ഗതികേടിലെന്ന് ശോഭാ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies