കൊല്‍ക്കത്ത: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികളായ രണ്ട് പേരെ എന്‍ഐഎ പിടികൂടി. കേസിലെ മുഖ്യ സൂത്രധാരന്മാരായ മുസാവിര്‍ ഹുസൈന്‍, അബ്ദുള്‍ മതീന്‍ എന്നിവരെ കൊല്‍ക്കത്തയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ എന്‍ഐഎ സംഘമെത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. ഈ വര്‍ഷം ജനുവരി മാസം മുസാവിര്‍ ഹുസൈന്‍ ചെന്നൈയിലുണ്ടായിരുന്നതായി എന്‍ഐഎ സംഘം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളുടെ അടുത്ത സുഹൃത്താണ് അബ്ദുള്‍ മതീന്‍. തമിഴ്‌നാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ വില്‍സനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.
മാര്‍ച്ച് ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ ഇതുവരെ നാല് പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയത്. മസ് മുനീര്‍, മുസമ്മില്‍ ഫരീഫ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: