ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോളില്‍ ഇത്തവണത്തെ പ്ലേ ഓഫ് മത്സരങ്ങളുടെയും സെമിയുടെയും ഷെഡ്യൂളുകളായി. 19, 20 തീയതികളിലായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും. നോക്കൗട്ട് അടിസ്ഥാനത്തില്‍ ഒറ്റത്തവണ ഏറ്റുമുട്ടലിലൂടെയാണ് പ്ലേഓഫ്. ജയിക്കുന്ന രണ്ട് ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും.
അന്തിമ പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ നേരിട്ട് സെമിയില്‍ പ്രവേശിക്കുമ്പോള്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫ് കളിക്കേണ്ടിവരിക. ഇതില്‍ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്ന മത്സരമാണ് ഒന്ന്. മറ്റൊരു കളിയില്‍ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മില്‍ കളിക്കും. ജയിക്കുന്നവര്‍ സെമിയിലേക്ക് മുന്നേറും.
23, 24 തീയതികളിലായി ആദ്യപാദ മത്സരങ്ങള്‍ അരങ്ങേറും. രണ്ടാം പാദ മത്സരങ്ങള്‍ 28, 29 തീയതികളിലായും നടക്കും. ഈ സീസണിലെ ഫൈനല്‍ പോരാട്ടം മെയ് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. ഫൈനല്‍ വേദി അധികം താമസിയാതെ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ബെംഗളൂരു എഫ്സിയെ തോല്‍പ്പിച്ചു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന് എസ് ജി വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: