ന്യൂദല്‍ഹി: ഭീകരതയ്ക്കെതിരെ പൊരുതാനുള്ള കെല്പില്ലെങ്കില് ഭാരതം സഹായിക്കാമെന്ന് പാകിസ്ഥാന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ വാഗ്ദാനം. ഭീകരതയ്ക്ക് താവളമാകാന്‍ സ്വന്തം മണ്ണ് വിട്ടുനല്‍കുന്ന പ്രവണത പാകിസ്ഥാന് അവസാനിപ്പിച്ചേ മതിയാകൂ. അത് അവസാനിപ്പിക്കാന്‍ അവര്‍ക്കാകുന്നില്ലെങ്കില്‍ ഭാരതം സഹായിക്കാം, എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
ഭാരതത്തെ അസ്ഥിരപ്പെടുത്താമെന്ന മോഹത്തിലാണ് അവര്‍ ഭീകരതയെ താലോലിക്കുന്നത്. അതിന്റെ ഫലം അവര്‍ അനുഭവിക്കും. അതിര്‍ത്തികടന്നുള്ള ഒരു തരത്തിലുള്ള അക്രമവും ഭാരതം സഹിക്കില്ല. ഇസ്ലാമബാദില്‍ വളരാമെന്ന ഭീകരരുടെ ആഗ്രഹവും നടക്കില്ല, രാജ്നാഥ് സിങ് മുന്നറിയിപ്പ് നല്കി.
അവര്‍ നമ്മുടെ അയല്‍ക്കാരാണ്. ഭീകരത അവസാനിക്കണമെന്ന് അവര്‍ പുറത്ത് പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കണം. അവര്‍ക്ക് വേണമെങ്കില്‍ നമ്മുടെ സഹായം സ്വീകരിക്കാം. തീരൂമാനം അവരുടേതാണ്. ഞാന്‍ ഒരു അഭിപ്രായം പറഞ്ഞുവെന്ന് മാത്രം, രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: