ബെംഗളൂരു: ഷര്‍ട്ടില്‍ ബട്ടണ്‍ ഇല്ലാത്തതിന്റെ പേരില്‍ യുവാവിന് മെട്രോ യാത്ര നിഷേധിച്ചതായി പരാതി. മാന്യമല്ലാത്ത രീതിക്ക് വസ്ത്രം ധരിക്കാത്തവര്‍ക്ക് മെട്രോ യാത്ര അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞതായും യുവാവ് ആരോപിച്ചു.
ദൊഡ്ഡകല്ലസാന്ദ്ര സ്റ്റേഷനില്‍ വെച്ച് മെട്രോ ട്രെയിനില്‍ കയറാനെത്തിയ യുവാവിനെയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ജീവനക്കാര്‍ തടഞ്ഞത്. മാന്യമായി വസ്ത്രം ധരിച്ച് വന്നാല്‍ മാത്രമേ ട്രെയിനില്‍ കയറ്റൂവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ യുവാവിനെ തിരിച്ചയച്ചതായി ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ പറഞ്ഞു.
മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ മെട്രോയുടെ പരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ബിഎംആര്‍സിഎല്‍ ജീവനക്കാര്‍ പറഞ്ഞതായി യുവാവ് പറഞ്ഞു. ഇതോടെ കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ ഇടപെടുകയും ഒരാള്‍ ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം സംഭവത്തില്‍ ബിഎംആര്‍സിഎല്‍ അധികൃതര്‍ പ്രതികരിച്ചു. എല്ലാ യാത്രക്കാരെയും ഒരുപോലെയാണ് പരിഗണിക്കാറുള്ളത്. യാത്രക്കാര്‍ പണക്കാരനാണോ ദരിദ്രനാണോ എന്നതിന്റെ അടിസ്ഥാനത്തില്‍ യാതൊരു വ്യത്യാസവും വരുത്തുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ, മുഷിഞ്ഞ വസ്ത്രവും തലയില്‍ ബാഗുമായി വന്നതിന്റെ പേരില്‍ ഒരു കര്ഷകന് ട്രെയിനില്‍ പ്രവേശനം നിഷേധിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: