കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് 2011 ല്‍ തയ്യാറാക്കിയ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പ്രകാരം 600 കോടി രൂപയായിരുന്ന എസ്റ്റിമേറ്റ് നിലവില്‍ തയ്യാറാക്കുന്ന ഡിപിആര്‍ പ്രകാരം 1300 കോടി രൂപയാണെന്ന് അറിയുന്നു. 2011 ല്‍ കേരളം ഡിപിആര്‍ തയ്യാറാക്കിയെങ്കിലും തമിഴ്‌നാടിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ മുന്നോട്ടു പോയില്ല. തമിഴ്‌നാടും കേരളവും സമവായത്തില്‍ എത്തിയാല്‍ പുതിയ ഡാം നിര്‍മ്മിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. ഇപ്പൊഴും തമിഴ്‌നാട് സമ്മതം മൂളിയിട്ടില്ലെങ്കിലും കേരളം പുതിയ ഡിപിആര്‍ തയ്യാറാക്കുന്നുണ്ട്. രണ്ടുസംസ്ഥാനങ്ങളിലും ഇടത് ആഭിമുഖ്യമുള്ള സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ ഒരു രാഷ്‌ട്രീയ തീരുമാനം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവിലുള്ള ഡാമിന്റെ 366 മീറ്റര്‍ താഴെ പുതിയത് നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം 1979 തന്നെ കേരളം കണ്ടെത്തിയിരുന്നതാണ്. പ്രളയ ഭീതിയും ഭൂകമ്പവും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ ഡാമിന്റെ ഡിസൈന്‍ ഇറിഗേഷന്‍ വകുപ്പ് ഇന്‌റര്‍ സ്‌റ്റേറ്റ് വാട്ടേഴ്‌സ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: