കോട്ടയം: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി ഒമ്പതാം ക്ലാസില്‍ ഓള്‍ പ്രമോഷന്‍ ഇല്ല. ഡി,ഇ തുടങ്ങിയ താഴ്ന്ന ഗ്രേഡുകള്‍ കിട്ടിയ കുട്ടികള്‍ ഫലത്തില്‍ തോറ്റതായി തന്നെ കണക്കാക്കും. ഇവര്‍ക്ക് ഈ അവധിക്കാലത്തുതന്നെ ആവശ്യമായ പഠന പിന്തുണ നല്‍കി, സേ പരീക്ഷ എഴുതിച്ച് രക്ഷപ്പെടുത്തിയെടുത്ത ശേഷമേ പത്തിലേക്ക് ക്ലാസുകയറ്റം നല്‍കൂ. ഈ വര്‍ഷം ഒമ്പതില്‍ മാത്രമാണ് ഈ സംവിധാനമെങ്കിലും വരും വര്‍ഷങ്ങളില്‍ മറ്റുതാഴ്ന്ന ക്‌ളാസുകളിലും നടപ്പാക്കാനാണ് നീക്കം. പത്താം ക്ലാസിലേക്കു കടക്കും മുമ്പ് കുട്ടികള്‍ സാമാന്യ നിലവാരം പുലര്‍ത്തണം എന്ന എസ്‌സിഇആര്‍ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് സേ പരീക്ഷ നടത്തുന്നത്. സേ പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ സ് ്കൂള്‍തലത്തില്‍ തന്നെയാണ് തയ്യാറാക്കുക. വാര്‍ഷിക പരീക്ഷ എഴുതിയ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് നിലവില്‍ അടുത്ത ക്ലാസിലേക്ക് സ്വാഭാവികമായ പ്രമോഷന്‍ ലഭിക്കും. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാത്തവരെയും സേ പരീക്ഷ നടത്തിയാണ് അടുത്ത ക്ലാസിലേക്ക് എത്തിക്കേണ്ടതെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്‌റെ ഉത്തരവില്‍ പറയുന്നു. പഠന പിന്തുണ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നതിനെതിരെ ചില അധ്യാപക സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: