പട്ന : നവരാത്രി വേളയിൽ ഹെലികോപ്റ്ററിൽ മീൻ കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചതിന് ശേഷം ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത് തീർത്തും പരിഹാസം നിറഞ്ഞ പ്രതികരണങ്ങൾ.
നവരാത്രിയുടെ ആദ്യ ദിവസമായ ഏപ്രിൽ 9 ന് പങ്കിട്ട വീഡിയോയാണ് പുലിവാല് പിടിപ്പിച്ചത്. ഹെലികോപ്റ്ററിൽ പറക്കുന്നതിനിടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി (വിഐപി) തലവൻ മുകേഷ് സാഹ്നിക്കൊപ്പം ഭക്ഷണം കഴിക്കുന്നതായി കാണിച്ചു.
ക്ലിപ്പിൽ യാദവും സാഹ്‌നിയും മത്സ്യവും റൊട്ടിയും ആസ്വദിക്കുന്നതായി ചിത്രീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ വേഗത്തിൽ ഭക്ഷണം കഴിക്കുമെന്ന് തേജസ്വി വിശദീകരിച്ചു. എന്നാൽ ഈ ചെയ്തിയെ ബിജെപി നിശിതമായി വിമർശിച്ചു. തേജസ്വി യാദവിനെ സീസണൻ സനാതനി എന്നാണ് ബിജെപി മുദ്രകുത്തിയത്.
ശ്രാവണ കാലത്ത് ആട്ടിറച്ചി കഴിക്കുന്നതും നവരാത്രിയിൽ മീൻ കഴിക്കുന്നതും സനാതനി ധർമ്മത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു. യാദവ് പ്രീണന രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അവർ ആർജെഡി കാലാനുസൃതമായ സനാതനന്മാരാണ്, അവർക്ക് സനാതന ധർമ്മം എങ്ങനെ പിന്തുടരണമെന്ന് അറിയില്ല. ആളുകളുടെ ഭക്ഷണ ശീലങ്ങളിൽ എനിക്ക് എതിർപ്പില്ല, പക്ഷേ ശ്രാവണ മാസത്തിൽ ആട്ടിറച്ചി കഴിക്കുന്നതും നവരാത്രിയിൽ മത്സ്യം കഴിക്കുന്നതും ഭക്ഷണരീതിയാകില്ല. ഒരു യഥാർത്ഥ സനാതനിയുടെ ധർമ്മമല്ല.
ഇതെല്ലാം ചെയ്തുകൊണ്ട് അവർ പ്രീണന രാഷ്‌ട്രീയത്തിൽ മുഴുകുകയാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ബുധനാഴ്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: