തിരുവനന്തപുരം : രാവിലെ ജോലിക്കെത്തുമ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഊതിക്കുന്നതില്‍ അഭിമാനം വ്രണപ്പെടുന്ന സി.ഐ.ടി.യുക്കാര്‍ ഉടന്‍ പ്രക്‌ഷോഭത്തിനിറങ്ങും. ഇളമരം കരീമിന്‌റെ പ്രതിഷേധ പ്രസ്താവന ഉടന്‍ വരും. ഇരട്ടച്ചങ്കനെ നേരില്‍ കണ്ട് പരാതി നല്‍കും. ഒടുവില്‍ ഗണേശന്‌റെ ഊത്ത് സ്‌ക്വാഡ് പിരിച്ചുവിടും….. ഇതുവരെ കണ്ടതു വച്ച് ഇതൊക്കെയാണ് വരും മണിക്കൂറുകളില്‍ സംഭവിക്കാവുന്നത്.
‘ആന’പ്പുറത്തിരിക്കുമ്പോള്‍ എംവിഡിയെ പേടിക്കേണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെല്ലാം അറിയാം. പോലീസോ മോട്ടോര്‍ വാഹന വകുപ്പോ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കില്ല. സ്വന്തം സര്‍ക്കാരിന്‌റെതന്നെ മറ്റൊരു വകുപ്പിനോടുള്ള സ്‌നേഹം മാത്രമല്ല, എന്തിനു ‘ആന’വാല്‍ പിടിക്കുന്നു എന്ന ചിന്തകൊണ്ടു കൂടിയാണത് . ആ ഒരു ധൈര്യമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് ബസ് ഓടിക്കുന്നതിന്‌റെ ഗുട്ടന്‍സ്. എന്നാല്‍ പുതിയ മന്ത്രിയുടെ സ്‌ക്വാഡ് നേരിട്ട് ഇറങ്ങിയപ്പോള്‍ കാര്യം പിടികിട്ടി. കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലിക്കെത്തിയതിന് മൂന്നു ദിവസത്തിനിടെ പിടിയിലായത് 42 ജീവനക്കാര്‍! . ഇതില്‍ കൂടുതലും ഡ്രൈവര്‍മാരും.! അപകടം ഇത്രയൊക്കെയല്ലേ ഉണ്ടാകുന്നുള്ളൂ എന്ന് ആശ്വസിക്കാം.
ബ്രീത്തലൈസറുമായി സ്‌ക്വാഡ് എത്തിയപ്പോള്‍ ചങ്ങനാശ്ശേരിയില്‍ മൂന്നുപേര്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയോടി. സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിട്ടിട്ട് മദ്യപിച്ച് തിരിച്ചുവന്ന ഒരു ഡ്രൈവറും പിടിയിലായി. കോട്ടയം ഡിപ്പോയില്‍ ഒരു വര്‍ക്ക്‌ഷോപ്പ് എന്‍ജിനീയറും മദ്യപിച്ച് ജോലിക്ക് എത്തിയതായി കണ്ടെത്തി. മറ്റൊരു ഡിപ്പോയില്‍ 8 സര്‍വീസുകളാണ് ജീവനക്കാര്‍ മദ്യപിച്ച് കാലുകുഴഞ്ഞ് എത്തിയതുമൂലം നടത്താനാവാതെ പോയത്. ഏതായാലും രാവിലെ ഡ്യൂട്ടിക്ക് എത്തുമ്പോള്‍ തന്നെ ബ്രീത്തലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 20 സ്‌ക്വാഡുകളെയാണ് സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്.
ഇതൊക്കെ എത്രകാലം എന്നാണ്് സാമ്മാന്യ ജനത്തിന്‌റെ മനോഗതം. കെഎസ്ആര്‍ടിസി ബസ് വരുമ്പോള്‍ നോക്കിയും കണ്ട് നടക്കുക അത്രതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: