അയോദ്ധ്യ: സുവര്‍ണ ലിപികള്‍ ഇനി അലങ്കാരപ്രയോഗമല്ല. ഒരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ഭാര്യയും ചേര്‍ന്ന് അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അതും അയോദ്ധ്യയിലെ ബാലകരാമന് സമര്‍പ്പിക്കാന്‍ നിരവധി നാളുകളുടെ പരിശ്രമം. ചെമ്പ് തകിടില്‍ സ്വര്‍ണ അക്ഷരങ്ങള്‍ കൊത്തിയ രാമചരിതമാനസം അയോദ്ധ്യയിലെ ബാലകരാമവിഗ്രഹത്തിന് സമീപം ഇനി ഉണ്ടാകും. രാമനവമിക്ക് തുടക്കം കുറിച്ച ചൈത്രനവരാത്രിയുടെ ആദ്യപുലരിയിലാണ് രാംലല്ലയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്ണരാമചരിതമാനസം സമര്‍പ്പിച്ചത്.
മധ്യപ്രദേശ് കേഡര്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യം ലക്ഷ്മിനാരായണനും ഭാര്യ സരസ്വതിയുമാണ് ഈ അപൂര്‍വസമ്മാനവുമായി അയോദ്ധ്യയിലെത്തിയത്. നവരാത്രിയുടെ ആദ്യദിനത്തില്‍ സ്വര്ണരാമചരിതമാനസം സമര്‍പ്പിക്കാനുള്ള അനുമതി തേടി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ സുബ്രഹ്മണ്യം ലക്ഷ്മിനാരായണന് നേരത്തെ സന്ദര്‍ശിച്ചിരുന്നു.
അമ്പത് പേജുള്ളതാണ് പുസ്തകം.. പ്രത്യേക പാക്കിങ്ങില്‍ കനത്ത ചെമ്പ് തകിടില്‍ സ്വര്‍ണത്തില്‍ എഴുതിയ ഒന്നര ക്വിന്റല്‍ ഭാരമുള്ള ലോഹഗ്രന്ഥം രാമക്ഷേത്രത്തില്‍ നവരാത്രി തലേന്ന് എത്തിക്കുകയായിരുന്നു. രാമനവമി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ബാലകരാമന് വൈഷ്ണവ ചിഹ്നങ്ങള്‍ അണിഞ്ഞ് അവതരിച്ച പുലരിയില്‍ത്തന്നെ അത് വിഗ്രഹത്തിന് സമീപം സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: