കാടിളക്കിയുള്ള പ്രചരണവുമായി മുന്നേറുകയാണ് ശോഭ സുരേന്ദ്രനെന്ന് ടിജി മോഹന്‍ദാസ്. എ.എം. ആരിഫിന് വേണ്ടി സിപിഎമ്മും ഇടത് പാര്‍ട്ടികളും ന്യൂനപക്ഷങ്ങള്‍ക്കുള്ളില്‍ മോദിയെക്കുറിച്ച് ഭയം നിറയ്ക്കുന്ന പ്രസംഗങ്ങള്‍ നടത്തി ആ വോട്ടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. അവിടെ രണ്ട് ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ ഉറപ്പിക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്. പക്ഷെ അതുകൊണ്ടൊന്നും ഇക്കുറി ശോഭയെ തടയാനാവില്ലെന്നും ടിജി പറയുന്നു.
നാമ നിര്‍ദേശപത്രിക കൊടുക്കാന്‍ ശോഭ പോയപ്പോള്‍ കലക്ട്രേറ്റ് മുതല്‍ ജനറല്‍ ആശുപത്രിവരെ വന്‍ ജനക്കൂട്ടമായിരുന്നു. അതില്‍ ഭൂരിപക്ഷവും സ്ത്രീകളുമായിരുന്നു. ഇത് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഞെട്ടിച്ചു. ഇതോടെയാണ് ചില ചാനലുകള്‍ ശോഭ മൂന്നാം സ്ഥാനത്താകും എന്ന രീതിയില്‍ ബോധപൂര്‍വ്വം ചില സര്‍വ്വേകള്‍ നടത്തി ശോഭയുടെ ശോഭ കെടുത്താന്‍ നോക്കുന്നത്.
സിപിഎമ്മിന് സ്ഥിതി ശോഭനീയമല്ല. ജി. സുധാകരന് ഇടഞ്ഞാണ് നില്‍ക്കുന്നത്. എസ് ഡിപിഐക്കാര്‍ സിപിഎമ്മില്‍ നേടിയ വലിയ ആധിപത്യം ആരിഫിന് എതിരായ ട്രെന്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ആലപ്പുഴയിലെയും കായംകുളത്തേയും മുസ്ലിങ്ങള്‍ ലീഗുകാരാണ്. സിപിഎമ്മിന്റെ മോദിയ്ക്കെതിരായ വര്‍ഗ്ഗീയ പ്രചാരണം ഒരു പക്ഷെ ഈ മുസ്ലിം ലീഗുകാരെപ്പോലും മോദിയ്ക്ക് അനുകൂലമാക്കാന്‍ സാധ്യതയാണ്.
പ്രീതിനടേശന്‍ ആണ് ശോഭയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയത്. ഇതിനര്‍ത്ഥം വെള്ളാപ്പള്ളിയുടെ പിന്തുണയും ശോഭയ്ക്കുണ്ട് എന്ന് തന്നെയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം എ പ്ലസ് മണ്ഡലമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രിയും അവിടെ എത്തിയേക്കുമെന്ന് കരുതുന്നു. -ടി.ജി. പറയുന്നു.
ആലപ്പുഴയില്‍ ശോഭയുടെ പിന്തുണ ഏറുന്നതോടെ ചില ഇടത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ ശോഭയെ വേട്ടയാടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്റെ സ്വത്ത് വിവരം ഒരു വനിതാമാധ്യമപ്രവര്‍ത്തക പകപോക്കാന്‍ വേണ്ടി ചോദിച്ചിരുന്നു. തന്റെ രണ്ട് ആണ്മക്കള് വിദേശരാജ്യത്ത് ജോലി ചെയ്ത് സമ്പാദിക്കുന്ന തുക കൊണ്ട് രണ്ട് സ്ഥലങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ഭാഗ്യവതിയായ അമ്മയാണ് താന്‍ എന്ന് ശോഭ സുരേന്ദ്രന് മറുപടി പറഞ്ഞതോടെ ഈ വനിതാ മാദ്യമപ്രവര്ത്തക കണ്ടം വഴി ഓടുകയായിരുന്നു.
കേരളത്തില്‍ വിജയസാധ്യത എന്നതില്‍ നിന്നും മാറി വിജയം ഉറപ്പിക്കുന്ന സ്ഥിതിയിലേക്ക് ശോഭാ സുരേന്ദ്രന് വന്നിരിക്കുകയാണെന്നും ഇക്കുറി ആലപ്പുഴ ചരിത്രം കുറിക്കുമെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: