മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ കറുത്ത ദിവസമായിരുന്നു അത്. 2019 നവമ്പര്‍ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്‌ട്രയുടെ 19ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അന്ന് മുംബൈയിലെ ശിവജി പാര്‍ക്കില്‍ കെട്ടിയൊരുക്കിയ പന്തലില്‍ ശരദ് പവാറിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ആരു മറന്നാലും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ് നാവിസ് മറക്കില്ല.
സഖ്യകക്ഷികളായി മഹാരാഷ്‌ട്രനിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് ബിജെപിയും ശിവസേനയും. ശത്രുക്കളായി പുറത്തുണ്ടായിരുന്നത് എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍. പക്ഷെ ഉദ്ധവ് താക്കറെ ശരദ് പവാറുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ മുഖ്യമന്ത്രിക്കസേര ഉദ്ധവിന് നല്‍കാമെന്നതായിരുന്നു കരാര്‍. അന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഒറ്റപ്പെടുത്തി പുറത്ത് ശത്രുക്കളായി നിലകൊണ്ട എന്‍സിപിയെയും കോണ്‍ഗ്രസിനെയും കൂട്ടി ഉദ്ധവ് താക്കറെ രൂപീകരിച്ചതാണ് മഹാവികാസ് അഘാഡി സഖ്യം.
അന്ന് ഫഡ് നാവിസ് എടുത്ത പ്രതിജ്ഞയാണ് ഉദ്ധവ് താക്കറെയുടെ ശിവസേനയെയും ശരദ് പവാറിന്റെ എന്‍സിപിയേയും പൊളിക്കുക എന്നത്. ഇന്ന് അത് സാധ്യമായി. ശിവസേന രണ്ടായി. ഏക് നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ വലിയൊരുവിഭാഗം ബിജെപിയോടൊപ്പം വന്നു. അതിന് മുഖ്യമന്ത്രിക്കസേര വരെ ദേവേന്ദ്ര ഫഡ് നാവിസ് ബലികഴിച്ചു. പിന്നീട് ഇപ്പോള്‍ എന്‍സിപിയെ പിളര്‍ത്തി ശരദ് പവാറിന്റെ മരുകമന്‍ അജിത് പവാറിനെയും കൂടെക്കൂട്ടി. ഇന്ന് മഹാവികാസ് അഘാദി ദുര്‍ബലമായിരിക്കുന്നു. എന്‍സിപിയും ശിവസേനയും ചിതറിയിരിക്കുന്നു. ഇതിനപ്പുറം ഉദ്ധവ് താക്കറെയുടെ സഹോദരതുല്യനായ രാജ് താക്കറെയെയും ബിജെപി ഒപ്പം കൂട്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: