ഡബ്ലിന്‍ : അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് സ്ഥാനമേറ്റു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് സൈമണ്‍ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ലമെന്റിന്റെ അധോസഭ അയര്‍ലന്‍ഡ് ഡെയില്‍ 69 നെതിരെ 88 വോട്ടുകളാണ് സൈമണ്‍ ഹാരിസിന് ലഭിച്ചത്. ഇതിന് ശേഷം പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്സുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് പ്രധാനമന്ത്രി പദം ഏറ്റെടുത്തു.
അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 37 കാരനായ സൈമണ്‍ ഹാരിസ്. പ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജന് ലിയോ വരദ്കര്‍ മാര്‍ച്ച് 20 ന് രാജി വച്ചിരുന്നു.ഇതേ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ സഖ്യകക്ഷി സര്‍ക്കാരിനെ നയിക്കുന്ന ഫൈന്‍ ഗെയ്ല് പാര്‍ട്ടിയുടെ നേതാവായി മാര്‍ച്ച് 24 ന് സൈമണ്‍ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: