തൃശൂര്‍: തൃശൂരില്‍ സുരേഷ് ഗോപി തന്നെ ജയിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് കെ. പത്മജ. “സുരേഷ് ഗോപി തൃശൂരില്‍ നന്നായിട്ട് മുന്നിലേക്ക് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാന്‍ ഇരിങ്ങാലക്കുടയിലായിരുന്നു. അവിടെയെല്ലാം സ്ത്രീകളുടെ ഒരു സ്വാധീനം കാണുന്നുണ്ട്. സ്ത്രീകള്‍ക്കെല്ലാം ഒരു ഇലക്ഷനിലും കാണാത്ത ആവേശം കാണുന്നുണ്ട്. ഇതെല്ലാം സുരേഷ് ഗോപിയ്‌ക്ക് അനുകൂലമാകും.”-പത്മജ പറയുന്നു.
” ബിജെപിയിലേക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കൂടുതല്‍ പേരുടെ ഒഴുക്ക് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാകും കോണ്‍ഗ്രസ് ഉണ്ടാക്കിയ കെ. കരുണാകരന്റെ മകള്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ എന്നാണ് സ്ത്രീകളെല്ലാം ചിന്തിക്കുന്നത്.” – പത്മജ പറയുന്നു.
“മുരളിയേട്ടന്‍ തൃശൂരില്‍ ജയിക്കാന്‍ ഒരു സാധ്യതയും ഇല്ല. എന്റെ സഹോദരന്‍ എന്ന നിലയില്‍ അന്വേഷിച്ചപ്പോള്‍ എനിക്ക് തോന്നുന്നത് അദ്ദേഹം പരാജയപ്പെടുമെന്നാണ് തോന്നുന്നത്. എന്നെ ഏറ്റവും വഞ്ചിച്ച ആളുകളാണ് മുരളിയുടെ കൂടെ നടക്കുന്നത്. കെ. മുരളീധരന്‍ ഇവിടെ വന്ന് കഴിഞ്ഞാല്‍ തൃശൂരിലെ സമവാക്യം തെറ്റും. അതിന് അവര്‍ സമ്മതിക്കില്ല. “- പത്മജ പറയുന്നു.
“തൃശൂരില്‍ ചതിയുണ്ട്. ഇവിടെ വരരുത് എന്ന് ഞാന്‍ മുരളിയേട്ടനോട് പറഞ്ഞിരുന്നു. ഇവിടെ കോണ്‍ഗ്രസില്‍ ഒരു രീതിയുണ്ട്. ചില കോക്കസില്‍ പെട്ട ആളുകള്‍ എല്ലാം വീതിച്ചെടുക്കുകയാണ്. പണിയെടുക്കുന്ന മറ്റാരെയും അവര്‍ പരിഗണിക്കില്ല. അവരെ തിരിച്ചുവരാത്തവിധം റോക്കറ്റില്‍ വിട്ടാല്‍ മാത്രമേ കോണ്‍ഗ്രസിന് രക്ഷയുള്ളൂ.” – പത്മജ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: