നെടുമ്പാശേരി : അങ്കമാലിക്കു സമീപം കുറുമശേരിയില്‍ ഗുണ്ടാ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായി. തിമ്മന് എന്നു വിളിക്കുന്ന നിധിന്, ദീപക് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.നെടുമ്പാശേരി അത്താണി സ്വദേശി വിനു വിക്രമന് (35) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ചപുലര്‍ച്ചെ കുറുമശേരി പ്രിയ ആശുപത്രിക്കു മുന്നിലാണ് വിനു വിക്രമന്റെ മൃതദേഹം കണ്ടത്. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയാണ് വിനു . 2019ല്‍ ഗുണ്ടാ നേതാവ് തുരുത്തിശേരി സ്വദേശി ബിനോയിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിനു വിക്രമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: