ചിറ്റൂര്‍ : പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കാതെ ചിറ്റൂര്‍ ജനതയെ വരള്‍ച്ചയിലേക്ക് തള്ളിവിട്ട ഇടത്-വലത് മുന്നണികളുടെ നടപടിക്കെതിരെ ജനവികാരം പ്രതിഫലിക്കണമെന്ന് ആലത്തൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ : ടി.എന്‍ സരസു പറഞ്ഞു. പറമ്പിക്കുളം ആളിയാര്‍ നദീജല കരാര്‍ പുതുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അവര്‍ പഞ്ഞു. ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായിരുന്നു ഇന്നലത്തെ പര്യടനം. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വരുന്ന തമിഴ് വോട്ടര്‍മാരോട് തമിഴിലായിരുന്നു അവര്‍ വോട്ടഭ്യര്‍ത്ഥിച്ചത്.
അപ്പുപ്പിള്ളയൂര്‍, കോഴിപ്പാറ ചന്തപേട്ട, വേലന്താവളം, ഒഴലപ്പതി, കള്ളിയമ്പാറ, പഴണിയാര്‍പാളയം, എരുത്തേമ്പതി, ആര്.വി.പി പുതൂര്‍ കോളനി, മൂങ്കില്‍മട, വണ്ണാമട, മീനാക്ഷിപുരം, നന്ദിയോട് ,പട്ടഞ്ചേരി ആല്‍ത്തറ,അത്തിമണി,മേട്ടുപ്പാളയം,പെരുവെമ്പ് കല്ലഞ്ചറ,കല്ലൂട്ടിയാല്‍ എന്നീ ഭാഗങ്ങളിലെ പര്യടനത്തിനു ശേഷം ചിറ്റൂര്‍ കച്ചേരിമേട് മുതല്‍ അണിക്കോട് വരെ നടന്ന റോഡ് ഷോയോടുകൂടിയാണ് പര്യടനം സമാപനമായത്.
എന്‍ഡിഎ ആലത്തൂര്‍ ലോകസഭാ മണ്ഡലം കോ കണ്‍വീനര്‍ എ.കെ.ഓമനക്കുട്ടന്, കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസി: കെ. ശ്രീകുമാര്‍, ചിറ്റൂര്‍ മണ്ഡലം പ്രസി: എ. ദണ്ഡപണി, സംസ്ഥാന സമിതി അംഗങ്ങളായ എം. ബാലകൃഷ്ണന്, സി.എസ്.ദാസ്, ജില്ലാ സെക്രട്ടറിമാരായ സുമതി സുരേഷ്, ധന്യ, എ.കെ. മോഹന്‍ദാസ്, ജി.കെ. കുമരേഷ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഷിനു എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: