തൃത്താല : കേന്ദ്ര പദ്ധതികളോടുള്ള മുസ്ലിം ലീഗിന്റെ എതിര്‍പ്പ് പൊന്നാനി മണ്ഡലത്തെ പിന്നോട്ടടിക്കുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍. സംസ്ഥാന സര്‍ക്കാരും, മണ്ഡലത്തിലെ ജനപ്രതിനിധികളും കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിരോധം പാവപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരത്തെ ദോഷകരമായി ബാധിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പൊന്നാനി ഈഴുവത്തിരുത്തി കുംഭാര കോളനിയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി. കോളനിയിലെ ജനങ്ങള്‍ ആരും തന്നെ പിഎം വിശ്വകര്‍മ്മ യോജനയില്‍ അംഗങ്ങളായിട്ടില്ലെന്നും, അവര്‍ അതിനെക്കുറിച്ച് അജ്ഞരാണെന്നും നിവേദിത ചൂണ്ടിക്കാട്ടി. കോളനിവാസികളോട് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് സ്ഥാനാര്‍ത്ഥി വിശദീകരിച്ചു. മാറഞ്ചേരി പഞ്ചായത്ത് കാഞ്ഞിരമുക്ക് ആളം ദ്വീപിലെ അങ്കണവാടിക്ക് സ്വന്തമായി ഒരു കെട്ടിടം പോലും ഇല്ലെന്നും, പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കാഞ്ഞിരമുക്ക് ശ്രീ തോന്നി കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നാട്ടുതാലപ്പൊലി ഉത്സവ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ടാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കാഞ്ഞിരമുക്ക് ആറളം ദ്വീപില്‍ ഉജ്വല്‍ യോജന പദ്ധതിയുടെ ഗുണഭോക്താക്കളുടെ വീട് സന്ദര്‍ശിച്ചു. കുടുംബയോഗങ്ങളിലും പങ്കെടുത്തു. ബിജെ പി സംസ്ഥാന കമ്മറ്റി അംഗം കെ.കെ.സുരേന്ദ്രന്‍, പൊന്നാനി മണ്ഡലം പ്രസി:കെ. ഗിരീഷ് കുമാര്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ചക്കൂത്ത് രവീന്ദ്രന്‍ ,ചങ്ങരംകുളം മണ്ഡലം പ്രസി:പ്രസാദ് പടിഞ്ഞാക്കര, നേതാക്കളായ എം.വി.രാമചന്ദ്രന്‍, എം.സുഭാഷ് , സെക്രട്ടറി കെ.പി മണികണ്ഠന്‍, കെ. അനീഷ്, ചഎന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: