ഇടുക്കി: വ്യാഴാഴ്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാം. വേനലവധി പ്രമാണിച്ചാണ് അനുമതി. മേയ് 31 വരെ സന്ദര്‍ശനാനുമതിയുണ്ട്. ഒരുസമയം 20 പേര്‍ക്ക് പ്രവേശനം അനുവദിക്കും.
ബുധനാഴ്ചകളില്‍ അനുമതിയില്ല. ബഗ്ഗി കാറുകളില്‍ വേണം അണക്കെട്ടിലൂടെ സഞ്ചരിക്കാന്‍. കാല്‍നട അനുവദിക്കില്ല. രാവിലെ 9 30 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശന സമയം 150 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് 100 രൂപ. ഡാമിന് മുന്നിലെ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കാം. ഓണം, ക്രിസ്മസ്, വേനലവധി സന്ദര്‍ഭങ്ങളിലാണ് ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ക്കു മുകളിലൂടെ സന്ദര്‍ശകര്‍ക്കു പ്രവേശനാനുമതി കൊടുക്കാറുള്ളത്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലുള്ള ചെറുതോണിയില്‍ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാര്‍ നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളില്‍ ഒന്നാണ് ചെറുതോണി അണക്കെട്ട് . ഇടുക്കി അണക്കെട്ട്, കുളമാവ് അണക്കെട്ട് എന്നിവയാണ് മറ്റു രണ്ടെണ്ണം. ഇന്ത്യയില്‍ ഉയരത്തില്‍ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം. 1976 – ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പില്‍ നിന്നും 2400 അടി ഉയരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക