വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ മുഖമായി മാറിയെന്ന് മുതിർന്ന അമേരിക്കൻ കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ പറഞ്ഞു. 2014 മുതൽ രാജ്യം കണ്ട വികസന പ്രവർത്തനങ്ങൾക്കും സാമ്പത്തിക പുരോഗതിക്കും മോദിയെ അദ്ദേഹം അഭിനന്ദിച്ചു.
പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത് ഇന്ത്യയും യുഎസും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് കണ്ടതായി യുഎസ് കോൺഗ്രസിലെ ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ബ്രാഡ് ഷെർമാൻ പറഞ്ഞു.
എങ്കിലും റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ ബന്ധം ഇന്ത്യ-യുഎസ് ബന്ധത്തിൽ ചെറിയ വെല്ലുവിളിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: