ഇന്ത്യൻ റെയിൽവേയുടെ പുരോഗതിക്കായി നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആവിശ്കരിച്ചിരിക്കുന്നത്. ട്രെയിൻ ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനുള്ളിൽ റീഫണ്ട്, വന്ദേഭാരത് സ്ലീപ്പർ, ഉധംപൂർ-ശ്രീനഗർ-ബാരാമുല റെയിൽ ലിങ്ക് പ്രോജക്ടിന്റെ അവസാന സ്ട്രെച്ച് ലോഞ്ച്, യാത്രക്കാർക്ക് വേണ്ടിയുള്ള സൂപ്പർ ആപ്പ്, രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ ബ്രിഡ്ജ് എന്നിവയാണ് പ്രാബല്യത്തിൽ വരാനിരിക്കുന്ന പദ്ധതികൾ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നൂറ് ദിവസത്തിലാകും ഇവ പ്രാബല്യത്തിൽ വരുന്നത്.
100 ദിവസത്തെ പദ്ധതി ആവിശ്കരിച്ചിരിക്കുന്നത് പ്രധാനമന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. ജനസൗഹൃദ പരിപാടികൾ നടപ്പിലാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾ സജ്ജമാകുകയാണ്. ഇവയിൽ പ്രധാനമാണ് 24 മണിക്കൂറിനുള്ള ടിക്കറ്റിന്റെ റീഫണ്ട് സ്‌കീം, നിലവിൽ മൂന്ന് ദിവസത്തിനുള്ളിൽ തുക തിരികെ യാത്രക്കാരുടെ അക്കൗണ്ടിലേക്ക് എത്തുന്നത്. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഇത് 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും. കൂടാതെ ഒന്നിൽ കൂടുതൽ സേവനം ഉറപ്പു നൽകുന്ന സൂപ്പർ ആപ്പിന്റെയും സേവനം ആരംഭിക്കും.
100 ദിവസത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേ പ്രാബല്യത്തിൽ വരുത്തുന്ന പ്രധാന കാര്യങ്ങൾ…
യാത്രക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി റെയിൽ യാത്രി ബീമാ യോജന ഇൻഷുറൻസ് പദ്ധതി 100 ദിവസത്തിനുള്ളിൽ ആരംഭിക്കും.
40,900 കിലോമീറ്റർ വരുന്ന മൂന്ന് സാമ്പത്തിക ഇടനാഴികൾക്ക് അനുമതി നേടും. ഏകദേശം 11 ലക്ഷം കോടി രൂപ നിക്ഷേപമാണ് ഇതിന് വേണ്ടി വരിക.
ട്രെയിൻ ടിക്കറ്റ് റദ്ദാക്കി 24 മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ പണം എത്തിക്കുന്നതിനുള്ള സംവിധാനം.
യാത്രികർക്ക് അവരുടെ ട്രെയിൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും സൂപ്പർ ആപ്പ് അവതരിപ്പിക്കും.
രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാമ്പൻ പാലം പ്രവർത്തനക്ഷമമാകും. ഇത് രാമേശ്വരവുമായി ബന്ധിപ്പിക്കും.
വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പുകൾ അവതരിപ്പിക്കും. ആറ് മാസമാകും പരമാവധി കാലാവധി
ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടുതൽ വേഗത്തിലാക്കും. 508 കിലോമീറ്റർ ദൈർഘ്യമുള്ള അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ ട്രാക്കിന്റെ ഏകദേശം 320 കിലോമീറ്റർ 2029 ഏപ്രിൽ ആകുന്നതോടെ പ്രവർത്തന ക്ഷമമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: