പറവൂര്‍: സിപിഎം പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് സംഭവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് മേറ്റിന്റെ വീട്ടില്‍ വെച്ച് സിപിഎമ്മിന്റെ യോഗംനടന്നിരുന്നു.
ലേബര്‍ മീറ്റിങ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അസൗകര്യമുള്ളതിനാല്‍ പലര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം തൊഴിലെടുക്കാന്‍ ചെന്ന തൊഴിലാളികള്‍ക്ക് മേറ്റ് തൊഴില്‍ നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ തൊഴില്‍ നിഷേധിക്കപ്പെട്ടവര്‍ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ഓംബുഡ്‌സ്മാന്‍ അടക്കം ഉള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ സിപിഎമ്മിന് വേണ്ടി പുന്നപ്രയില്‍ ദുരുപയോഗം ചെയ്യുകയാണ്. തൊഴിലുറപ്പുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന പഞ്ചായത്താണിത്. നേരത്തെ മൂന്നാം വാര്‍ഡില്‍ അടക്കം മസ്റ്റ്‌റോളില്‍ ഒപ്പിട്ട ശേഷം തൊഴിലെടുക്കാതെ ഒരു വിഭാഗം തൊഴിലുറപ്പ് തൊഴിലാളികള്‍ സിപിഎം പരിപാടിക്ക് പോയത് വിവാദമായിരുന്നു.
സിപിഎമ്മിന്റെ പരിപാടികളില്‍ ആളെക്കൂട്ടാന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്. നേരത്തെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ തട്ടിപ്പ് നടത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: