തിരുവനന്തപുരം: മക്കളെ പറ്റി തന്നെക്കൊണ്ട് അധികം പറയിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണി.
താന്‍ ആ ഭാഷ ശീലിച്ചിട്ടില്ല. കെഎസ്യു കാലം മുതല്‍ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാട്. തന്റെ മതം കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്നും കെപിസിസിയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
അനില്‍ ആന്റണി പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനാല്‍ എ.കെ. ആന്റണി പ്രചരണത്തിന് ഇറങ്ങുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപച്ചിരുന്നു. ഇതോടെ കെപിസിസി മാധ്യമ സമിതിയുടെ നേതൃത്വത്തില്‍ ഇന്ദിരാഭവനില്‍ വച്ച് അദ്ദേഹത്തെ നിര്‍ബ്ബന്ധിപ്പിച്ച് മുഖാമുഖം പരിപാടി നടത്തിപ്പിക്കുകയായിരുന്നു. ആരോഗ്യ കാരണങ്ങളാലാണ് താന്‍ ഒരിടത്തും പ്രചരണത്തിന് പോകാത്തതെന്ന് ആന്റണി പറഞ്ഞു.
രണ്ടുതവണ കൊവിഡ് ബാധിച്ചതിന്റെ പാര്‍ശ്വഫലങ്ങള്‍ തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് കെപിസിസിയിലേക്കും തിരിച്ചുമല്ലാതെയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കി. തിരുവനന്തപുരത്തെ പ്രചരണ പരിപാടികളില്‍ പോലും പങ്കെടുക്കാവുന്ന സ്ഥിതിയല്ല. ഏറ്റവും വലിയ അബദ്ധമായിരുന്നു കേരളത്തില്‍ പിണറായിക്ക് തുടര്‍ഭരണം നല്‍കിയത്. അതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നത്. ഇടതു സര്‍ക്കാരുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇനി കേരളത്തിന് കരകയറാന്‍ കഴിയുമോയെന്ന് സംശയമാണ്. ജനങ്ങള്‍ മുണ്ടുമുറുക്കി ഉടുത്തു നടക്കുമ്പോഴും മന്ത്രിമാരും മുഖ്യമന്ത്രിയും ധൂര്‍ത്തും ആഢംബരവും തുടരുകയാണ്. അക്രമ രാഷ്ട്രീയമാണ് സിപിഎമ്മിന്റെ ആയുധം. തെരഞ്ഞെടുപ്പ് കാലത്ത് പോലും അവര്‍ ബോംബുണ്ടാക്കുകയാണെന്നും എ.കെ.ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: