543 അംഗ ലോക് സഭയില്‍ ബിജെപിയ്‌ക്ക് മാത്രമായി 370 സീറ്റുകള്‍ കിട്ടുമെന്നും എന്‍ഡിഎ മുന്നണി 400ല്‍ പരം സീറ്റുകള്‍ നേടുമെന്നും ഉള്ള മോദിയുടെ ആഗ്രഹം സഫലമാകാനുള്ള സാധ്യത എന്തൊക്കെയാണ്.
ലോക് സഭാചരിത്രത്തില്‍ ഏറ്റവും വലിയ റെക്കോഡ് 1984ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയമാണ്. 414 സീറ്റുകളാണ് അന്ന് കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് നേടിയത്. ഇന്ദിരാഗാന്ധി കൊലപാതകത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസ് അനുകൂല തരംഗമായിരുന്നുപരക്കെ അന്ന് ഉണ്ടായത്. ഇന്ന് 2024ല്‍ അത്തരമൊരു തരംഗമില്ല. അപ്പോള്‍ മോദിയുടെ ഈ കണക്കുകൂട്ടലിന് പിന്നില്‍ എന്താണ്?
2019ല്‍ ബിജെപി 437 സീറ്റുകളില്‍ മത്സരിക്കുകയും 303 സീറ്റുകളും നേടി. എന്‍ഡിഎ ആകെ 353 സീറ്റുകളില്‍ വിജയിച്ചു. 2019ല്‍ ബിജെപിയ്‌ക്ക് ആന്ധ്ര, കേരളം, തമിഴ്നാട് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയ്‌ക്ക് പൂജ്യം സീറ്റുകളായിരുന്നു.
ബിജെപിയുടെ ഉരുക്കുകോട്ടകള്‍
2019ലെ ബിജെപിയുടെ ഉരുക്കുകോട്ടകളായി പ്രവര്‍ത്തിച്ച ചില സംസ്ഥാനങ്ങളുണ്ട്. അവിടുത്തെ മുഴുവന്‍ ലോക്സഭാ സീറ്റുകളും ബിജെപി നേടിയിരുന്നു. ഗുജറാത്ത് (26 സീറ്റുകള്‍), ഹരിയാണ (10), ഹിമാചല്‍പ്രദേശ് (4), ദല്‍ഹി (7), ഉത്തരാഖണ്ഡ് (5) എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി മുഴുവന്‍ സീറ്റുകളിലും വിജയിച്ചത്.
ഹിമാചലില്‍ കോണ്‍ഗ്രസില്‍ ഈയിടെ ഉണ്ടായ വിഭാഗീയതകള്‍ ബിജെപിയ്‌ക്ക് അനുകൂലമായേക്കും. ദല്‍ഹിയില്‍ കോണ്‍ഗ്രസും എഎപിയും തമ്മില്‍ സഖ്യമാണ് എന്നത് ബിജെപിക്ക് തലവേദനയാണ്. ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്ന മുഖ്യമന്ത്രിയെ മാറ്റി ജാട്ട് വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള മാറ്റം ഗുണം ചെയ്തേക്കും. കുറഞ്ഞ പക്ഷം ഹരിയാനയിലെ ഭരണ വിരുദ്ധ വികാരങ്ങളെങ്കിലും ഒഴിവായിക്കിട്ടും.
രാജസ്ഥാന്‍, മധ്യപ്രദേശ് ,കര്‍ണ്ണാടക ,, ജാര്‍ഖണ്ഡ് , ഛത്തീസ് ഗഡ്-ബിജെപി പ്രതീക്ഷകള്‍
ചെറിയ സീറ്റുകളുടെ വ്യത്യാസത്തിന് നൂറുശതമാനം സീറ്റുകള്‍ നഷ്ടപ്പെട്ട അഞ്ച് സംസ്ഥാനങ്ങള്‍ 2019ല്‍ ഉണ്ടായിരുന്നു. രാജസ്ഥാന്‍ (25ല്‍ 24 സീറ്റുകള്‍) മധ്യപ്രദേശ് (29ല്‍ 28 സീറ്റുകള്‍), കര്‍ണ്ണാടക (28ല്‍ 25 സീറ്റുകള്‍), ജാര്‍ഖണ്ഡ് (14ല്‍ 11 സീറ്റുകള്‍), ഛത്തീസ് ഗഡ് (11ല്‍ 9 സീറ്റുകള്‍) എന്നിങ്ങിനെയാണ് ബിജെപി വിജയം നേടിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഇക്കുറിയും വിജയം ആവര്‍ത്തിക്കുമെന്ന് കരുതുന്നു. കര്‍ണ്ണാടകയില്‍ നല്ല മത്സരമുണ്ട്. ജെഡിഎസ് സഖ്യം ബിജെപിയ്‌ക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നു. ഒരു മണ്ഡലത്തിലൊഴികെ വിമതരെ ഒതുക്കാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞു.
ഇനി മറ്റ് സംസ്ഥാനങ്ങള്‍ പരിശോധിക്കാം.
ഉത്തര്‍ പ്രദേശ്
ഇവിടെയാണ് ഏറ്റവും കൂടുതല്‍ ലോക് സഭാ സീറ്റുകള്‍ 80 സീറ്റുകള്‍. 2019ല്‍ ഇവിടെ 62 സീറ്റുകള്‍ ബിജെപി നേടി. ഇക്കുറി ഇവിടുത്തെ സീറ്റ് നില മെച്ചപ്പെടുത്താനാണ് ശ്രമം. ആര്‍എല്‍ഡി ഇക്കുറി ബിജെപിയ്‌ക്ക് ഒപ്പമാണ്. മായാവതി ഒറ്റയ്‌ക്ക് മത്സരിക്കുന്നതും ബിജെപിയ്‌ക്ക് ഗുണം ചെയ്യും
മഹാരാഷ്‌ട്ര
2019ല്‍ 48ല്‍ 41 സീറ്റുകളില്‍ ബിജെപി-ശിവസേന സഖ്യം വിജയിച്ചിരുന്നു. ഇക്കുറി ശിവസേനയും എന്‍സിപിയും പിളര്‍ന്നതിനാല്‍ കഴിഞ്ഞ വിജയമെങ്കിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ ബിജെപിയ്‌ക്കുണ്ട്.
ബീഹാര്‍
40ല്‍ 17 സീറ്റുകളില്‍ ബിജെപി വിജയിച്ചിരുന്നു. എൻഡിഎ സഖ്യം 39 സീറ്റുകള്‍ നേടി.
പഞ്ചാബ്
2019ല്‍ ബിജെപി ഇവിടെ 2 സീറ്റുകള്‍ വിജയിച്ചു. പക്ഷെ അന്ന് ശിരോമണി അകാലിദള്‍ പിന്തുണയുണ്ടായിരുന്നു. 1996ന് ശേഷം ബിജെപി ഒറ്റയ്‌ക്ക് മത്സരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് കൂടിയാണ് 2024. കര്‍ഷകസമരത്തിന്റെ അലയൊലികള്‍ പഞ്ചാബില്‍ ഉണ്ടാകും. ചില സീറ്റുകളില്‍ വിജയിച്ചേക്കും എന്ന പ്രതീക്ഷയുണ്ട്. പ്രത്യേകിച്ചും അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ മത്സരിക്കുന്ന പ്രണീത് കൗര്‍ പട്യാലയില്‍ വിജയിക്കും. ഇക്കുറി ശിരോമണി അകാലിദള്‍ ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കാനാവുമോ എന്നും പരിശോധിക്കുന്നു.
വടക്കന്‍ സംസ്ഥാനങ്ങള്‍
അസം
അസമില്‍ ഏറെ പ്രതീക്ഷയുണ്ട്. 2019ല്‍ 9 സീറ്റുകള്‍ ബിജെപി വിജയിച്ചിരുന്നു. ഇക്കുറി അത് 13 ആയി ഉയര്‍ന്നേക്കും.
ഒഡിഷ
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒഡിഷയില്‍ 21 സീറ്റുകളില്‍ 9 എണ്ണം 2019ല്‍ ബിജെപിയ്‌ക്ക് വിജയിക്കാനായി. ഇക്കുറി കൂടുതല്‍ സീറ്റുകളില്‍ ബിജെപി വിജയിക്കും.
ബംഗാള്‍
ബംഗാളില്‍ ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണത്തില്‍ ബിജെപി വിജയിച്ചു. ഇക്കുറി ഏഴ് സീറ്റുകള്‍ കൂടി അധികം നേടിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തെക്കന്‍ കോട്ട പൊളിക്കുമോ?
2019ല്‍ ബിജെപിയ്‌ക്ക് ആന്ധ്ര, കേരളം, തമിഴ്നാട് എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയ്‌ക്ക് പൂജ്യം സീറ്റുകളായിരുന്നു. ബിജെപിയോട് പ്രതിപത്തിയില്ലാത്ത തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റ് പിടിച്ചെടുക്കുക എന്ന പ്രതീക്ഷയാണ് മോദിയുടെ 370 സീറ്റുകള്‍ എന്ന ലക്ഷ്യത്തിന് പിന്നില്‍.
തെലുങ്കാന
തെലുങ്കാനയില്‍ 17 ലോക് സഭാ മണ്ഡലമുണ്ട്. 2019ല്‍ നാല് സീറ്റുകള്‍ വിജയിച്ചിരുന്നു. ഇവിടെ ഇക്കുറി കുറച്ച് സീറ്റുകള്‍ പിടിക്കാനാവുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. കാരണം കോണ്‍ഗ്രസ്, ബിആര്‍എസ്, ബിജെപി ത്രികോണപ്പോര് അനുകൂലമാകുമെന്ന് ബിജെപി കരുതുന്നു.
ആന്ധ്ര
2019ല്‍ ഒരു സീറ്റും കിട്ടിയില്ല. വിഭജനത്തിന് ശേഷം ആന്ധ്രയില്‍ 25 സീറ്റുകള്‍ ഉണ്ട്. ഇക്കുറി നടന്‍ പവന്‍ കല്യാണിന്റെ ജനസേനാപാര്‍ട്ടിയും ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശവും സഖ്യമായി കൂടെയുള്ളത് പ്രതീക്ഷ പകരുന്നു. ഇവിടെ നിന്നും ആറ് സീറ്റുകളെങ്കിലും പിടിക്കാന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
കേരളം
കേരളത്തിലെ 20 സീറ്റുകളില്‍ 3 സീറ്റുകള്‍ വരെ ബിജെപി പ്രതീക്ഷിക്കുന്നു.
തമിഴ്നാട്
ഇവിടെ ബിജെപിയുടെ വോട്ട് വിഹിതം 20 ശതമാനമാക്കാനാണ് ഉദ്ദേശിക്കുന്നത്. കോയമ്പത്തൂര്‍ (അണ്ണാമലൈ) , കന്യാകുമാരി (പൊന്‍ രാധാകൃഷ്ണന്‍), നീലഗിരീസ് (ഡോ.എല്‍. മുരുഗന്‍) എന്നിവിടങ്ങളില്‍ ബിജെപി വിജയിക്കുമെന്ന് കരുതുന്നു.
കിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ സംസ്ഥാനങ്ങള്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്ന 370 അസാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: