ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ സുരക്ഷ സെഡ് വിഭാഗത്തിലേക്ക് ഉയര്‍ത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. െസഡ് കാറ്റഗറി സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് സമഗ്രമായ ഒരു സുരക്ഷാ സംവിധാനം അദ്ദേഹത്തിനായി വിന്യസിച്ചിട്ടുണ്ട്.
സിആര്‍പിഎഫിന്റെ സായുധ കമാന്‍ഡോകള്‍ ഉള്‍പ്പെടെ 40 മുതല്‍ 45 പേര് വരെയുള്ള സംഘത്തെയാണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള യാത്രകളില്‍ സായുധ കമാന്‍ഡോകള്‍ അടങ്ങുന്ന സംഘം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് സുരക്ഷയൊരുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം 19ന് നടക്കാ നിരിക്കെയാണ് നടപടി. 1984 ബാച്ചിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് കുമാര്‍. 2022 മെയ് 15നാണ് അദ്ദേഹം 25ാമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: