Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കടലിനെയറിഞ്ഞ 96 ദിനങ്ങൾ..!വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ഒരുക്കുന്ന പെപ്പെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി; ഓണം റിലീസായി ചിത്രം തീയറ്ററുകളിലേക്ക്

നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 07:53 pm IST
in Entertainment

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 96 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തിൽ എഴുപത്തിയഞ്ചോളം ദിനങ്ങൾ നടുക്കടലിൽ തന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനാകുന്നത്. ആർ.ഡി.എക്സിൻ്റ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തു വിട്ടിട്ടില്ല. സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റൻ സ്രാവിനെയും കൊല്ലം കുരീപ്പുഴയിൽ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പൻ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. ഷബീർ കല്ലറയ്‌ക്കൽ, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്.

കടലിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ്. ദിവസ്സങ്ങളോളം കടലിൽ പണിയെടുക്കുന്ന അദ്ധ്വാനികളായ ഒരു സമൂഹത്തിന്റെ നേർക്കാഴ്‌ച്ചയാണ് ഈ ചിത്രമെന്നു പറയാം. കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്. ഉള്ളിൽ കത്തുന്ന കനലുമായി തന്റെ ജീവിത ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുന്ന ഒരു കടലിന്റെ പുത്രന്റെ ജീവിതമാണ് തികച്ചും സംഘർഷഭരിതമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തുവാൻ തക്ക വിധമാണ് ഈ ചിത്രത്തിന്റെ അവതരണം. എഴുപതോളം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിൽ ഏറെയും കടലിലെ തകർപ്പൻ റിവഞ്ച് ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. കെ ജി എഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും പ്രവർത്തിക്കുന്നത്.

https://janmabhumi.in/wp-content/uploads/2024/04/whatsapp-video-2024-04-09-at-2.21.15-pm.mp4

യൗവ്വനത്തിന്റെ തിളപ്പും കൈയ്യിൽ തോണി തുഴയുന്ന പങ്കായം പിടിച്ച ഉറച്ച തഴമ്പും ഉറച്ച മനസ്സുമുള്ള ഒരു യുവാവായ നായകന് ആൻ്റണി വർഗീസാണ് ജീവൻ നൽകുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബോളിവുഡ്ഡിലേയും കോളിവുഡ്ഡിലേയും പ്രമുഖ സംഘട്ടന സംവിധായകരാണ് കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്‌ലീ, രാഹുൽ രാജഗോപാൽ, അഫ്സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റോയ്‌ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി.എസ്സിൻ്റേതാണു സംഗീതം. ഗാനരചന – വിനായക് ശശികുമാർ, ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റിംഗ് – ശ്രീജിത്‌ സാരംഗ്, കലാസംവിധാനം – വിനോദ് രവീന്ദ്രൻ, മേക്കപ്പ് – അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ – നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ് രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ – മനീഷ് തോപ്പിൽ, റോജി പി കുര്യൻ, പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, സ്റ്റിൽ – നിദാദ് കെ എൻ, പി ആർ ഒ – ശബരി, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പി ആർ ഓ മാനേജർ – റോജി പി കുര്യൻ, അസിസ്റ്റൻ്റ് ഡയറക്ടേഴ്‌സ് – ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹന്നോ ഷിബു തോമസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

Tags: NanduMalayalam MovieAntony VargeesManikandan Achari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.