കോഴിക്കോട് : സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറകണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും കോഴിക്കോട് മുഖ്യ ആക്ടിംഗ് ഖാസി സഫീര്‍ സഖാഫിയും നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് അറിയിച്ചു. പൊന്നാനിയില്‍ മാസപ്പിറവി കണ്ട പശ്ചാത്തലത്തില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയും അറിയിച്ചു.നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാമും അറിയിച്ചു
ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങള്‍ക്ക് കഴിയുകയാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിലും വിവിധ സ്ഥലങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക