മതസ്പർദ ഉണ്ടാക്കാനോ ചേരിതിരിവ് ഉണ്ടാക്കാനോ ലക്ഷ്യമിട്ടല്ല കേരളസ്റ്റോറി എന്ന സിനിമ പ്രദർശിപ്പിച്ചതെന്ന് സീറോ മലബാർ സഭ വാക്താവ് ഫാ. ആന്‍റണി വടക്കേക്കര. കുട്ടികൾക്കിടയിൽ പ്രണയക്കെണിയിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ചിത്രം പ്രദർശിപ്പിച്ചതിന്റെ ലക്ഷ്യമെന്നും ഫാ. ആന്‍റണി വടക്കേക്കര.
‘സെൻസർ പ്രദർശനനുമതി നൽകിയ ചിത്രമാണ് കേരള സ്റ്റോറി. തിയറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമിലും വന്ന സിനിമയാണ്. എന്തു കാണിക്കണം എന്തു കാണിക്കരുത് എന്ന് മറ്റുള്ളവരല്ലല്ലോ തീരുമാനിക്കുന്നത്. ഇതിന് പിന്നിൽ വർഗീയ ചേരിതിരിവ് ഉണ്ടക്കാനോ രാഷ്‌ട്രീയപരമായ ലക്ഷ്യങ്ങളോ സഭയ്‌ക്കില്ല. അതിനാൽ ഇത് വിവാദമാക്കി വളർത്തിക്കൊണ്ടു പോകരുത്’ ഫാ.ആന്‍റണി വടക്കേക്കര പറഞ്ഞു.
ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്.
ഇടുക്കി അതിരൂപതയുടെ പഠന ക്യാമ്പിനിടെ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്.പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ തലശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നറിയച്ചതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുകയായിരുന്നു. നാല് പെണ്‍കുട്ടികള്‍ മുസ്ലിം ചെറുപ്പക്കാരുടെ പ്രണയത്തില്‍പെടുകയും പിന്നീട് ആ യുവാക്കള്‍ ഇവരെ മതപരിവര്‍ത്തനം നടത്തിയ ശേഷം സിറിയയിലെ ഇസ്ലാമിക ജിഹാദിന് ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ കൊണ്ടുപോവുകയും ചെയ്യുകയാണ് ദി കേരള സ്റ്റോറി എന്ന സിനിമയില്‍.
വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദർശനവുമായി കൂടുതൽ രൂപതകൾ. സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകൾ രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തിരുന്നു. ശനിയാഴ്ച മുതൽ വിവാദ ചിത്രം പ്രദർശിപ്പിക്കും. ഇടുക്കി രൂപതയ്‌ക്ക് പിന്നാലെയാണ് താമരശേരി രൂപതയും ചിത്രം പ്രദർശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: