രാജ്യത്തെ പെണ്‍മക്കള്‍ക്കൊപ്പം നില്ക്കുന്നവര് ‘ദ കേരള സ്റ്റോറി’യെ തള്ളിപ്പറയില്ലെന്ന് സംവിധായകന് സുദീപ്തോ സെന്‍. ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി-തലശ്ശേരി രൂപതകളിലെയും യുവജനവിഭാഗം ദ കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
ആഗോളതലത്തില്‍ നിരവധി ഹൃദയങ്ങളെ ഈ ചിത്രം സ്പര്ശിക്കുന്നുവെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴും ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നു, നേരത്തേ വെറുത്തവരെല്ലാം ഇപ്പോള്‍ വലിയ ആരാധകരായി മാറിയിരിക്കുന്നു. സുദീപ്തോ പറഞ്ഞു.
തിരഞ്ഞെടുപ്പു കാലത്ത് ഇത്തരമൊരു പ്രമേയം കാത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ആശങ്കയോടെയാണ് ഇടതു വലതു മുന്നണികള്‍ കാണുന്നത്. രാഷ്ട്രീയമായി അതു തങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ഭയം. സിനിമാ പ്രദര്‍ശനത്തെ അപലപിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ളവരെ കെ.സി.ബി.സി. വക്താവ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: