മധുര: 2047ഓടെ രാജ്യം വികസിത രാജ്യമാകണമെന്നാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) ആഗ്രഹമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. എന്നാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രകടനപത്രിക ഇന്ത്യയെ പിന്നോട്ട് കൊണ്ടുപോകാനുള്ളതായാണ് തോന്നുന്നതെന്നും അദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസിന് വേണ്ടത്ര കാഴ്ചപാടില്ല, അതുതന്നെയാണ് അവരെ ജനങ്ങള്‍ തള്ളികളയാന്‍ കാരണവും. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്നതാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇന്ത്യയെ പിന്നോട്ട് കൊണ്ടുപോകുമെന്ന് പറയുന്നത് അതിശയോക്തിയാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെയും മുന്‍കാല കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവണ്മെന്റിന്റെ കാലത്തിന്റെയും ട്രാക്ക് റെക്കോര്‍ഡ് താരതമ്യപ്പെടുത്തുമ്പോള്‍ ബിജെപിക്കെതിരെ ഒരു അഴിമതിക്കേസ് പോലും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: